KeralaLatest NewsNews

ശബരിമലവിധി; സുപ്രീംകോടതിവിധിയില്‍ പ്രതികരിച്ച് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിധിയുടെ പുനപരിശോധന ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ വിശാല ബഞ്ചിന് വിട്ട സുപ്രീംകോടതി വിധിയോട് പ്രതികരിച്ച് മിസോറം മുന്‍ ഗവര്‍ണ്ണറും ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷനുമായ കുമ്മനം രാജശേഖരന്‍. വിശാലബഞ്ചിന്റെ തീരുമാനത്തിനായി കാത്തിരിക്കാനുള്ള സൗമനസ്യം സംസ്ഥാന സര്‍ക്കാര്‍ കാണിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്.

‘ഈ പ്രശ്‌നത്തെ വക്രീകരിക്കാന്‍ ശ്രമിക്കരുത്. രമ്യമായി രീതിയില്‍ പ്രശ്‌നത്തിന് പരിഹാരമുണ്ടാകുന്നു. പുനപരിശോധന ഹര്‍ജിയിലെ വിശാലബഞ്ചിന്റെ തീരുമാനത്തിനായി കാത്തിരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ശബരിമലയില്‍ കയറണമെന്ന് പറഞ്ഞ് വന്നു കഴിഞ്ഞാല്‍ അവരെ തടയണം. അവരെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തണം സര്‍ക്കാരെന്നും കുമ്മനം രാജശേഖരന്‍ പ്രതികരിച്ചു.

ശബരിമല യുവതി പ്രവേശനത്തിനെതിരെ നല്‍കിയ 56 പുനഃപരിശോധന ഹര്‍ജികളും വിപുലമായ ഏഴ് അംഗ ഭരണഘടന ബെഞ്ചിനു വിട്ടുകൊണ്ടാണ് സുപ്രീം കോടതി വിധി പ്രസ്താവിച്ചത്. രാവിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അടങ്ങിയ ബെഞ്ചാണ് ഭൂരിപക്ഷ വിധി പറഞ്ഞത്. ശബരിമലയില്‍ പ്രായവ്യത്യാസമില്ലാതെ സ്ത്രീപ്രവേശം അനുവദിച്ച 2018 സെപ്റ്റംബര്‍ 28-ലെ വിധിക്കെതിരേ വിവിധ സംഘടനകളും വ്യക്തികളും നല്‍കിയ അമ്പത്തഞ്ചിലേറെ ഹര്‍ജികള്‍ പരിഗണിച്ചാണ് വിധി.

shortlink

Related Articles

Post Your Comments

Related Articles


Back to top button