KeralaLatest NewsNews

ശബരിമല യുവതി പ്രവേശനം : സർക്കാരിനു ലഭിച്ച നിയമോപദേശം ഇങ്ങനെ

തിരുവനന്തപുരം : ശബരിമല യുവതി പ്രവേശനം വേണ്ടെന്നു സർക്കാരിന് നിയമോപദേശം. മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപതയാണ് നിയമോപദേശം നൽകിയത്. അന്തിമ തീരുമാനം വരുന്നത് വരെ പഴയ  സാഹചര്യം തുടരണമെന്നും നിയമോപദേശത്തിൽ പറയുന്നു. പുനപരിശോധന ഹര്‍ജികളിൽ തീര്‍പ്പ് വൈകുന്നതിനാല്‍ അഞ്ചംഗ ബെഞ്ചിന്‍റെ വിധി നടപ്പാക്കുന്നതിലെ ആശയക്കുഴപ്പം ഒഴിവാക്കാനാണ് സര്‍ക്കാര്‍ മുതിര്‍ന്ന അഭിഭാഷകനെ സമീപിച്ചത്.  പുനപരിശോധന വിധിയിലെ തീര്‍പ്പ് മാറ്റി വച്ച സാഹചര്യത്തിൽ യുവതികളെ മലകയറാൻ അനുവദിക്കുന്നത് അതിൽ വ്യക്തത വന്നിട്ട് മതിയെന്നും, അന്തിമ തീരുമാനം വരുന്നവരെ മുമ്പാണ്ടായിരുന്ന സാഹചര്യം തുടരുന്നത് ഉചിതമെന്നും നിയമോപദേശത്തിൽ വ്യക്തമാക്കുന്നു. അതേസമയം വിധിയിൽ സുപ്രിംകോടതി വ്യക്തത വരുത്തിയ ശേഷം മതി തുടർ നടപടികളെന്ന നിലപാടിലാണ് സർക്കാർ.

ശബരിമല യുവതി പ്രവേശനത്തിനെതിരെ നൽകിയ 56 പുനഃപരിശോധനന ഹർജികൾ വിപുലമായ 7 അംഗ ഭരണഘടന ബെഞ്ചിനു വിട്ടുകൊണ്ട് കഴിഞ്ഞ ദിവസം സുപ്രീം കോടതി വിധി പ്രസ്താവിച്ചിരുന്നു. ശബരിമല യുവതീപ്രവേശനമടക്കം മുസ്ലീം സ്ത്രീകളുടെയും, പാഴ്സി സ്ത്രീകളുടെ ആരാധനാലായങ്ങളിലേക്കുള്ള പ്രവേശനവും, 7 അംഗ ഭരണഘടന ബെഞ്ച് ഒരുമിച്ച് പരിഗണിക്കുമെന്നും വിധിയില്‍ പറയുന്നു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അടക്കം മൂന്ന്‍ ജഡ്ജിമാരാണ് ഭൂരിപക്ഷ വിധി പറഞ്ഞത്. ഏകകണ്ഠമായ തീരുമാനം അല്ല ഉണ്ടായത്. അഞ്ചിൽ മൂന്ന് ജഡ്ജിമാര്‍ വിശാല ബെഞ്ച് വേണമെന്ന നിലപാടെടുത്തപ്പോൾ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, റോഹിന്‍റൻ നരിമാന്‍ എന്നിവര്‍ വിയോജിച്ചു. മതപരമായ വിഷയങ്ങളെ നിസാരമായി കാണാനാവില്ലെന്നു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി പറഞ്ഞു. വിഷയത്തില്‍ വിശാലമായ രീതിയില്‍ ചര്‍ച്ചയും പരിശോധനയും ആവശ്യമാണ്. മതത്തിന് വലിയ പ്രാധാന്യം ഉണ്ടെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

Also read : ശബരിമല ദര്‍ശനത്തിന് യുവതികള്‍ എത്തിയാല്‍ തടയുമെന്ന ഉറച്ച നിലപാടില്‍ കര്‍മസമിതി, പോലീസ് വിന്യാസം കുറച്ച് സർക്കാർ

2018 സെപ്റ്റംബര്‍ 28ന് ദീപക് മിശ്രക്ക് പുറമെ, ജസ്റ്റിസുമാരായ റോഹിന്റൻ നരിമാൻ, ഡി വൈ ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര, എ എം കാൻവീൽക്കര്‍ എന്നിവരായിരുന്നു യുവതി പ്രവേശനം അനുവദിച്ച് കൊണ്ട് ഉത്തരവിറക്കിയത്. ഭൂരിപക്ഷ വിധി. ഭരണഘടന ബെഞ്ചിലെ നാല് ജഡ്ജിമാര്‍ യുവതീപ്രവേശനം ശരിവെച്ചപ്പോൾ, ആചാരാനുഷ്ഠാനങ്ങളെ അനുകൂലിച്ചായിരുന്നു ബെഞ്ചിലെ ഏക വനിത ജഡ്ജിയായിരുന്ന ജസ്റ്റിസ് ഇന്ദുമൽഹോത്രയുടെ വിധി.

shortlink

Related Articles

Post Your Comments

Related Articles


Back to top button