Latest NewsKeralaNews

അത്താണിയിൽ യുവാവിനെ നടുറോഡിൽ വെട്ടിക്കൊന്ന സംഭവം; അഞ്ച് പേർ പൊലീസ് പിടിയിൽ

കൊച്ചി: യുവാവിനെ നടുറോഡിൽ വെട്ടിക്കൊന്ന സംഭവത്തിൽ അഞ്ച് പേർ പൊലീസ് പിടിയിൽ. നെടുമ്പാശ്ശേരി അത്താണിയിൽ ആണ് സംഭവം. മറ്റ് പ്രതികൾ ഒളിവിലാണ്. ഇവർക്കായി പോലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. അഖിൽ, നിഖിൽ, അരുൺ, ജസ്റ്റിൻ , ജിജീഷ് എന്നിവരാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്നത്. അത്താണിയിൽ ബാറിന് മുന്നിൽ നാട്ടുകാർ നോക്കി നിൽക്കെയാണ് കഴിഞ്ഞ ദിവസം രാത്രി കാറിലെത്തിയ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത്. നെടുമ്പാശ്ശേരി തുരുത്തിശ്ശേരി വല്ലത്തുകാരൻ വീട്ടിൽ ബിനോയിയാണ് മരിച്ചത്.

ALSO READ: ശബരിമല തീർത്ഥാടനം: ദർശനത്തിന് യുവതി എത്തി; പൊലീസ് ചെയ്‌തത്‌

റോഡരികിൽ നിന്നിരുന്ന ബിനോയിയുടെ തലയിലാണ് വെട്ടേറ്റത്. ഗുണ്ടകൾക്കിടയിലെ കുടിപ്പകയാണ് കൊലപാതക കാരണമെന്ന് എറണാകുളം റൂറൽ എസ്.പി കെ കാർത്തിക് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button