Latest NewsIndia

താൻ നി​ത്യാ​ന​ന്ദ​യെ സ​ന്ദ​ര്‍​ശി​ച്ചി​ട്ടുണ്ടെന്നു സമ്മതിച്ച് ഡികെ ശി​വ​കു​മാ​ര്‍

മൂഹമാധ്യമങ്ങളിൽ നിത്യാനന്ദയെ സംരക്ഷിക്കുന്നത് ബിജെപി ആണെന്നുള്ള തരത്തിൽ പല പ്രചാരണങ്ങളും ഉണ്ടായി.

ന്യൂ​ഡ​ല്‍​ഹി: വി​വാ​ദ ആ​ള്‍​ദൈ​വം സ്വാ​മി നി​ത്യാ​ന​ന്ദ​യെ സ​ന്ദ​ര്‍​ശി​ച്ചി​രു​ന്ന​താ​യി കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഡി.​കെ ശി​വ​കു​മാ​ര്‍. താ​ന്‍ നി​ര​വ​ധി ആ​ള്‍​ദൈ​വ​ങ്ങ​ളെ സ​ന്ദ​ര്‍​ശി​ക്കാ​റു​ണ്ടെ​ന്നും ശി​വ​കു​മാ​ര്‍ പ​റ​ഞ്ഞു. നി​ത്യാ​ന​ന്ദ​യ്ക്കൊ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് ശി​വ​കു​മാ​ര്‍ വി​ശ​ദീ​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. അതേസമയം നിത്യാനന്ദക്കെതിരെയും രണ്ടു ശിഷ്യകൾക്കെതിരെയും ഗുജറാത്ത് സർക്കാർ കേസെടുത്തിരുന്നു. തുടർന്ന് സമൂഹമാധ്യമങ്ങളിൽ നിത്യാനന്ദയെ സംരക്ഷിക്കുന്നത് ബിജെപി ആണെന്നുള്ള തരത്തിൽ പല പ്രചാരണങ്ങളും ഉണ്ടായി.

എന്നാൽ ഇതിനു മറുപടിയെന്ന നിലയിലാണ് ശിവകുമാറും നിത്യാനന്ദയും തമ്മിലുള്ള ഫോട്ടോകൾ പ്രചരിച്ചത് . ഒ​രു വ​ര്‍​ഷം മുമ്പ് തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്താ​ണ് നി​ത്യാ​ന​ന്ദ​യെ സ​ന്ദ​ര്‍​ശി​ച്ച​തെ​ന്ന് ശി​വ​കു​മാ​ര്‍ പ​റ​ഞ്ഞു. ആ​ശ്ര​മ​ത്തി​ല്‍ പോ​യ​പ്പോ​ള്‍ കു​റ​ച്ച്‌ മി​നി​റ്റു​ക​ള്‍ മാ​ത്ര​മാ​ണ് അ​ദ്ദേ​ഹ​വു​മാ​യി ചെ​ല​വ​ഴി​ച്ച​ത്. നി​ര​വ​ധി ആ​ള്‍​ദൈ​വ​ങ്ങ​ളെ താ​ന്‍ കാ​ണാ​റു​ണ്ട്. അ​വ​രും ത​ന്‍റെ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. എ​ന്നാ​ല്‍ നി​ത്യാ​ന​ന്ദ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ള്‍ ത​നി​ക്ക​റി​യി​ല്ലാ​യി​രു​ന്നെ​ന്നും ശി​വ​കു​മാ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

അ​ദ്ദേ​ഹ​ത്തി​ന് വ​ലി​യ ആ​ശ്ര​മ​വും സ്ഥാ​പ​ന​ങ്ങ​ളു​മു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ങ്ങ​ളി​ല്‍ താ​ന്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ശ്ര​മ​ത്തി​ല്‍ വോ​ട്ട് തേ​ടാ​ന്‍ പോ​യി​ട്ടു​ണ്ടെ​ന്നും ശി​വ​കു​മാ​ര്‍ പ​റ​ഞ്ഞു.നാ​ലോ​ളം കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു പോ​യി അ​ന​ധി​കൃ​ത​മാ​യി ഫ്ളാ​റ്റി​ല്‍ താ​മ​സി​പ്പി​ച്ച​തി​നും ബാ​ല​വേ​ല ചെ​യ്യി​പ്പി​ച്ച​തി​നും നി​ത്യാ​ന​ന്ദ​യു​ടെ ശി​ഷ്യ​രാ​യ ര​ണ്ട് സ്ത്രീ​ക​ളെ പോ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. സാ​ധ്വി പ്രാ​ണ്‍ പ്രി​യാ​ന​ന്ദ, പ്രി​യ​ത​ത്വ റി​ധി കി​ര​ണ്‍ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

അ​ന്യാ​യ​മാ​യി ത​ട​വി​ല്‍ പാ​ര്‍​പ്പി​ക്കു​ക, ദേ​ഹോ​പ​ദ്ര​വ​മേ​ല്‍​പ്പി​ക്കു​ക, അ​പ​വാ​ദ​പ്ര​ച​ര​ണം ന​ട​ത്തു​ക തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണ് അ​റ​സ്റ്റി​ലാ​യ​വ​ര്‍​ക്കെ​തി​രെ ചു​മ​ത്തി​യി​ട്ടു​ള്ള​ത്. ഫ്ളാ​റ്റി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി​യ നാ​ല് കു​ട്ടി​ക​ളു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​ത്യാ​ന​ന്ദ​ക്കെ​തി​രെ പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button