KeralaLatest NewsIndia

ചോറ്റാനിക്കര ക്ഷേത്രത്തില്‍ യുവതിയെ അപമാനിക്കാൻ ശ്രമിച്ച ദേവസ്വം ഉദ്യോഗസ്ഥനെയും ഡ്രൈവറെയും ഭക്തർ ‘അടി വഴിപാട്’ നൽകി ഓടിച്ചു

ഭക്തരുടെ മര്‍ദ്ദനത്തില്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥന്റെ മുഖത്തും ഡ്രൈവറുടെ ദേഹമാസകലവും പരിക്കേറ്റിട്ടുണ്ട്.

കൊച്ചി: ചോറ്റാനിക്കര ഭഗവതി ക്ഷേത്ര ദര്‍ശനത്തിനെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ കണ്ടാലറിയാവുന്ന രണ്ടു പേര്‍ക്കെതിരെ ചോറ്റാനിക്കര പൊലീസ് കേസെടുത്തു. യുവതിയുടെ പരാതിയിലാണ് നടപടി. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ ഉയര്‍ന്ന ഉദ്യോഗസ്ഥനും ഡ്രൈവറുമാണ് ആരോപണ വിധേയര്‍.ശനിയാഴ്ച പുലര്‍ച്ചെയാണ് മദ്യലഹരിയില്‍ ഇവര്‍ യുവതിയോട് അപമര്യാദയായി പെരുമാറിയത്. തുടര്‍ന്ന് ഇരുവര്‍ക്കും ഭക്തരുടെ കഠിനമര്‍ദ്ദനം ഏറ്റിരുന്നു.

ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തില്‍ ഇന്നലെ പുലര്‍ച്ചെ 3:30നാണ് സംഭവം നടന്നത്. കൊച്ചി ദേവസ്വം ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥനാണ് യുവതിയോട് മോശമായി പെരുമാറിയതിനെ തുടര്‍ന്ന് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ പട്ടികജാതിക്കാരിയായ എറണാകുളം സ്വദേശിനി ദേവസ്വം ബോര്‍ഡിനും പൊലീസിനും പരാതി നല്‍കിയിട്ടുണ്ട്.യുവതിയുടെ പരാതി ലഭിച്ച ശേഷം ദേവസ്വം വിജിലന്‍സ് ക്ഷേത്രപരിസരത്ത് അന്വേഷണം നടത്തി.

ചോറ്റാനിക്കര ക്ഷേത്രത്തിലെ നടപന്തലിന് അരികിലുള്ള സത്രത്തില്‍ വച്ചാണ് തന്നോട് ദേവസ്വം ബോര്‍ഡിന്റെ തൃശൂര്‍ ആസ്ഥാനത്തുള്ള ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനും ഇയാളുടെ ഡ്രൈവറും ചേര്‍ന്ന് മോശമായി പെരുമാറിയതെന്നാണ് യുവതി പൊലീസിന് പരാതി നല്‍കിയിരിക്കുന്നത്. യുവതി ബഹളം വച്ചതോടെയാണ് ക്ഷേത്ര പരിസരത്തുണ്ടായിരുന്ന അയ്യപ്പ ഭക്തരുള്‍പ്പെടെ ഓടിക്കൂടുന്നതും ഇവർ ഇരുവരെയും കൈകാര്യം ചെയ്യുന്നതും. ദേവസ്വം വിജിലന്‍സ് പരാതിക്കാരിയില്‍ നിന്നും ദേവസ്വം ജീവനക്കാരില്‍ നിന്നും മൊഴി രേഖപ്പെടുത്തിയായിട്ടുണ്ട്.

ഭക്തരുടെ മര്‍ദ്ദനത്തില്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥന്റെ മുഖത്തും ഡ്രൈവറുടെ ദേഹമാസകലവും പരിക്കേറ്റിട്ടുണ്ട്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ പ്രധാന നേതാവാണ് ആരോപണ വിധേയന്‍.സംഭവത്തില്‍ അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് എംപ്ളോയീസ് ഓര്‍ഗനൈസേഷന്‍ ബോര്‍ഡിന് പരാതി നല്‍കി.ദേവസ്വം ബോര്‍ഡിലെ ഭൂമി അളവ് സ്പെഷ്യല്‍ തഹസില്‍ദാര്‍ വിഭാഗത്തിലെ ഉയര്‍ന്ന ജീവനക്കാരനും ഡ്രൈവറുമാണ് പ്രതികള്‍.

മര്‍ദ്ദനത്തില്‍ സാരമായി പരിക്കേറ്റ ഇരുവരും ചികിത്സ തേടി. ഡ്രൈവറുടെ മുഖത്ത് പതിനൊന്ന് സ്റ്റിച്ചിട്ടുണ്ട്.മകളിയം ക്ഷേത്രത്തിലെ സര്‍വേ കാര്യങ്ങള്‍ക്കായി തൃശൂരില്‍ നിന്നെത്തിയ മൂന്നംഗസംഘം ചോറ്റാനിക്കരയിലെ ദേവസ്വം സത്രത്തിലാണ് താമസിച്ചിരുന്നത്. പോലീസ് ഇരുവർക്കുമെതിരെ കേസെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button