Latest NewsIndia

ഉദ്ധവിന്റെ ആദ്യ തീരുമാനം: ഛത്രപതി ശിവജിയുടെ കോട്ടയ്‌ക്ക് 20 കോടി

ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ്‌ പാര്‍ട്ടികളില്‍നിന്നു രണ്ടു വീതം മന്ത്രിമാരും ഉദ്ധവിനൊപ്പം അധികാരമേറ്റു.

മുംബൈ: ഛത്രപതി ശിവജിയുടെ റായ്‌ഗഡ്‌ കോട്ടയ്‌ക്ക്‌ 20 കോടി രൂപ അനുവദിച്ച്‌ ഉദ്ധവ്‌ താക്കറെ. കോട്ടയുടെ പുനരുദ്ധാരണത്തിന്‌ ആകെ 600 കോടി രൂപയാണു പ്രതീക്ഷിക്കുന്നത്‌. മന്ത്രിസഭയുടെ ആദ്യ യോഗത്തിലാണു കോട്ടയ്‌ക്കു പണം അനുവദിച്ചത്‌. ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ്‌ പാര്‍ട്ടികളില്‍നിന്നു രണ്ടു വീതം മന്ത്രിമാരും ഉദ്ധവിനൊപ്പം അധികാരമേറ്റു.

അഞ്ചു ദിവസം മുമ്പ് ദേവേന്ദ്ര ഫഡ്‌നാവിസിനൊപ്പം ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌തതിനു ശേഷം രാജിവച്ച എന്‍.സി.പി. നേതാവ്‌ അജിത്‌ പവാര്‍ പുതിയ സര്‍ക്കാരിലെ മന്ത്രിമാരുടെ ആദ്യപട്ടികയിലില്ല. അദ്ദേഹം ഉപമുഖ്യമന്ത്രിയാകുമെന്ന അഭ്യൂഹം അവസാനിച്ചിട്ടുമില്ല.ശിവസേനയ്‌ക്കു പ്രിയപ്പെട്ട മുംബൈ ശിവാജിപാര്‍ക്കില്‍ ഗവര്‍ണര്‍ ഭഗത്‌ സിങ്‌ കോഷിയാരി സത്യപ്രതിജ്‌ഞ ചൊല്ലിക്കൊടുത്തു.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

ഏക്‌നാഥ്‌ ഷിന്‍ഡെ, സുഭാഷ്‌ ദേശായി (ശിവസേന), ബാലാസാഹബ്‌ തോറാട്ട്‌, നിതിന്‍ റാവുത്ത്‌ (കോണ്‍ഗ്രസ്‌), ഛഗന്‍ ഭുജ്‌ബല്‍, ജയന്ത്‌ പാട്ടീല്‍ (എന്‍.സി.പി) എന്നിവരാണ്‌ ഇന്നലെ സത്യപ്രതിജ്‌ഞ ചെയ്‌ത മന്ത്രിമാര്‍. ഭുജ്‌ബല്‍ മുന്‍ ഉപമുഖ്യമന്ത്രിയാണ്‌. മറ്റ്‌ അഞ്ചുപേരും മുന്‍മന്ത്രിമാര്‍. മതനിരപേക്ഷതയെ ബാധിക്കുന്ന ദേശീയ/സംസ്‌ഥാന വിഷയങ്ങളില്‍ കൂട്ടായ തീരുമാനമെടുക്കുമെന്നു വ്യക്‌തമാക്കുന്ന പൊതുമിനിമം പരിപാടി സത്യപ്രതിജ്‌ഞയ്‌ക്കു മുമ്പായി പ്രഖ്യാപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button