Latest NewsNewsTechnology

ഏറ്റവും പുതിയ സംവിധാനങ്ങളുമായി ഇനി മുതല്‍ പുതിയ വാട്‌സ് ആപ്പ്…

ഏറ്റവും പുതിയ സംവിധാനങ്ങളുമായി ഇനി മുതല്‍ പുതിയ വാട്സ് ആപ്പ്. ഏറെ നാളായി പരീക്ഷിച്ച പുതുമകളെല്ലാം ഒരുമിച്ച് അവതരിപ്പിച്ചുകൊണ്ട് വാട്‌സാപ്പില്‍ പുതിയ അപ്‌ഡേറ്റ് വരുന്നു. ഐഒഎസ് (ഐഫോണ്‍) പതിപ്പില്‍ കോള്‍ വെയ്റ്റിങ്ങും ബ്രെയ്‌ലി കീബോര്‍ഡും അവതരിപ്പിച്ച ശേഷം വാട്‌സാപ് ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്കായി പൊതുവായി അവതരിപ്പിക്കുന്ന മാറ്റങ്ങളാണിവ.

ഡാര്‍ക് മോഡ്

ഇപ്പോള്‍ വെളുപ്പില്‍ കാണുന്നതെല്ലാം കറുപ്പായി മാറും. അക്ഷരങ്ങളും മറ്റു നിറങ്ങളിലുള്ള ഘടകങ്ങളും കണ്ണിനു സുഖകരമായ നിറങ്ങളിലേക്കു മാറും. ഇതുവഴി ബാറ്ററി ഉപയോഗം കുറയ്ക്കാനാകും.

ഡിലീറ്റ് മെസേജ്

ചില മെസേജുകള്‍ അയച്ച ശേഷം ‘അതങ്ങു വേഗം ഡിലീറ്റ് ചെയ്‌തേക്കണം’ എന്നു പറയുന്ന സംവിധാനം തന്നെയാണിത്. അയയ്ക്കുന്ന സന്ദേശം എത്ര സമയം കഴിയുമ്പോള്‍ ഡിലീറ്റ് ആവണം എന്ന് അയയ്ക്കുമ്പോള്‍ തന്നെ അടയാളപ്പെടുത്താം. ഒരു മണിക്കൂര്‍, ഒരു ദിവസം, ഒരാഴ്ച, ഒരു മാസം എന്നിങ്ങനെ ദൈര്‍ഘ്യം ക്രമീകരിക്കാം. ‘ആയുസ്സെത്തു’മ്പോള്‍ അങ്ങനൊരു മെസേജ് അവിടുണ്ടായിരുന്നു എന്നതിന്റെ തെളിവ് അവശേഷിപ്പിക്കാതെ മാഞ്ഞുപോകും. സ്‌നാപ്ചാറ്റിലും ടെലിഗ്രാമിലുമൊക്കെയുള്ള സ്വയം ഡിലീറ്റ് ആവുന്ന മെസേജ് തന്നെയാണിത

മള്‍ട്ടി ഡിവൈസ് സപ്പോര്‍ട്ട്

ഒരേ ഫെയ്‌സ്ബുക് അക്കൗണ്ട് കംപ്യൂട്ടറിലും ഫോണിലും ഒക്കെ ഉപയോഗിക്കുന്നതുപോലെ ഒരേ വാട്‌സാപ് അക്കൗണ്ട് പല ഉപകരണങ്ങളില്‍ ഉപയോഗിക്കാം. ഒരു നമ്പറില്‍ ഒറ്റ വാട്‌സാപ് എന്ന പ്രശ്‌നത്തിനു പരിഹാരം.

മ്യൂട് ചെയ്ത സ്റ്റേറ്റസുകള്‍ക്കു മാത്രമായുള്ള മ്യൂട്ടഡ് സ്റ്റേറ്റസ് ടാബും ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് കോണ്‍ടാക്ട് സേവ് ചെയ്യുന്ന സംവിധാനവും ഉള്‍പ്പെടെ ഉപയോഗപ്രദമായ വേറെയും പുതുമകളുണ്ട്. ബീറ്റ പതിപ്പ് ഉപയോഗിക്കുന്നവര്‍ക്കു നിലവില്‍ ലഭ്യമായ ഈ സംവിധാനങ്ങള്‍ വാട്‌സാപ് അപ്‌ഡേറ്റ് വഴി വരും ദിവസങ്ങളില്‍ എല്ലാവര്‍ക്കും ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button