Latest NewsIndia

മഹാരാഷ്ട്രയിൽ കല്ലുകടി, സ​നാ​ത​ന്‍ സ​ന്‍​സ്തയെ നി​രോ​ധി​ക്ക​ണ​മെ​ന്നു കോ​ണ്‍​ഗ്ര​സ്; എ​തി​ര്‍​പ്പു​മാ​യി ശി​വ​സേ​ന

ഇ​തി​ന്‍റെ ത​ല​വ​ന്‍ ജ​യ​ന്ത് അ​ത്താ​വാ​ലെ​യെ ജ​യി​ലി​ല്‍ അ​ട​യ്ക്ക​ണ​മെ​ന്നു​മാ​ണു ഹു​സൈ​നി​ന്‍റെ ആ​വ​ശ്യം.

മും​ബൈ: ഹി​ന്ദു തീ​വ്ര​വാ​ദ സം​ഘ​ട​ന​യാ​യ സ​നാ​ത​ന്‍ സ​ന്‍​സ്ത​യെ നി​രോ​ധി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി കോ​ണ്‍​ഗ്ര​സ്. മ​ഹാ​രാ​ഷ്ട്ര​യി​ലെ കോ​ണ്‍​ഗ്ര​സ് എം​പി ഹു​സൈ​ന്‍ ധ​ല്‍​വാ​യി​യാ​ണു ശി​വ​സേ​നാ അ​ധ്യ​ക്ഷ​ന്‍ ഉ​ദ്ധ​വ് താ​ക്ക​റെ ന​യി​ക്കു​ന്ന മ​ഹാ വി​കാ​സ് അ​ഖാ​ഡി സ​ര്‍​ക്കാ​രി​നു മു​ന്നി​ല്‍ ഈ ​ആ​വ​ശ്യം മു​ന്നോ​ട്ടു​വ​ച്ച​ത്.യു​ക്തി​വാ​ദി​യാ​യ ന​രേ​ന്ദ്ര ധ​ബോ​ല്‍​ക്ക​റു​ടെ കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച സ​നാ​ത​ന്‍ സ​ന്‍​സ്ത​യെ നി​രോ​ധി​ക്ക​ണ​മെ​ന്നും ഇ​തി​ന്‍റെ ത​ല​വ​ന്‍ ജ​യ​ന്ത് അ​ത്താ​വാ​ലെ​യെ ജ​യി​ലി​ല്‍ അ​ട​യ്ക്ക​ണ​മെ​ന്നു​മാ​ണു ഹു​സൈ​നി​ന്‍റെ ആ​വ​ശ്യം.

അ​തേ​സ​മ​യം, ശി​വ​സേ​നാ നേ​താ​വ് സ​ഞ്ജ​യ് റൗ​ത്ത് സ​നാ​ത​ന്‍ സ​ന്‍​സ്ത​യെ നി​രോ​ധി​ക്കു​ന്ന​തി​ല്‍ എ​തി​ര്‍​പ്പ് രേ​ഖ​പ്പെ​ടു​ത്തി. നി​രോ​ധ​ന​ങ്ങ​ള്‍ നി​ഷ്ല​മാ​ണെ​ന്നു പ​ല സ​ന്ദ​ര്‍​ഭ​ങ്ങ​ളി​ലും തെ​ളി​ഞ്ഞി​ട്ടു​ള്ള​താ​ണെ​ന്നും ആ​ശ​യ​ങ്ങ​ളെ ഇ​ല്ലാ​താ​ക്കാ​ന്‍ ക​ഴി​യി​ല്ല എ​ന്ന​തി​നാ​ല്‍ നി​രോ​ധ​നം ഫ​ല​പ്ര​ദ​മാ​കി​ല്ലെ​ന്നും റൗ​ത്ത് ചൂ​ണ്ടി​ക്കാ​ട്ടി.ഭീ​മ കൊ​റേ​ഗാ​വ് അ​ക്ര​മ​ങ്ങ​ള്‍​ക്കു പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച സം​ഭാ​ജി ബി​ഡെ, മി​ലി​ന്ദ് എ​ക്ബോ​തെ എ​ന്നി​വ​ര്‍​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഹു​സൈ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

സ​നാ​ത​ന്‍ സ​ന്‍​സ്ത​യെ ശി​വ​സേ​ന പി​ന്തു​ണ​യ്ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.യു​ക്തി​വാ​ദി നേ​താ​ക്ക​ളാ​യ ന​രേ​ന്ദ്ര ധ​ബോ​ല്‍​ക്ക​ര്‍, ക​ല്‍​ബു​ര്‍​ഗി, ക​മ്മ്യൂ​ണി​സ്റ്റ് നേ​താ​വ് ഗോ​വി​ന്ദ് പ​ന്‍​സാ​രെ, എ​ഴു​ത്തു​കാ​രി​യും പ​ത്രാ​ധി​പ​യു​മാ​യ ഗൗ​രി ല​ങ്കേ​ഷ് എ​ന്നി​വ​രു​ടെ കൊ​ല​യ്ക്കു​പി​ന്നി​ല്‍ സ​നാ​ത​ന്‍ സ​ന്‍​സ്ത എ​ന്ന ഹി​ന്ദു​ത്വ തീ​വ്ര​വാ​ദി സം​ഘ​ട​ന​യാ​ണെ​ന്നു സി​ബി​ഐ കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച കു​റ്റ​പ​ത്ര​ത്തി​ല്‍ പ​റ​യു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button