Latest NewsNewsIndia

നിർഭയ വിധി : പ്രതികളിലൊരാൾ പുനഃപരിശോധന ഹർജി നൽകി

ന്യൂ ഡൽഹി : നിർഭയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളിൽ ഒരാൾ പുനഃപരിശോധന ഹർജി നൽകി. പ്രതി അക്ഷയ് ഠാക്കൂറാണ് വധശിക്ഷ പുനഃപരിശോധിക്കണമെന്നു ആവശ്യപ്പെട്ടു ഹർജി നൽകിയത്. ഡൽഹിയിൽ വായുവും വെള്ളവും മലിനമായതിനാൽ ആയുസ് കുറയുന്നു അതുകൊണ്ട് എന്തിന് വധശിക്ഷ നടപ്പാക്കണമെന്ന് പ്രതി ഹർജിയിൽ പറയുന്നു.

അതിക്രൂര പീഡനത്തിന് ഇരയായി നിർഭയ കൊല്ലപ്പെട്ടിട്ട് ഡിസംബർ 16 ന് ഏഴുവർഷം പൂർത്തിയാകാനിരിക്കെ വധശിക്ഷക്ക് വിധിച്ച പ്രതികളെ ഉടൻ തൂക്കിലേറ്റുമെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. തൂക്കിലേറ്റുന്നതിനു മുന്നോടിയായി ഡമ്മി ട്രയൽ നടത്തിയതായും സൂചനയുണ്ട്. കഴുമരം സ്ഥിതി ചെയ്യുന്ന തിഹാറിലെ മൂന്നാം ജയിലിന്‍റെ മരാമത്ത് പണികളും ഇതിനിടെ പൂർത്തിയായിരുന്നു.

Also read: നിർഭയയുടെ ഘാതകരുടെ തൂക്ക് കയർ തയ്യാറാക്കാൻ നിർദേശം; പ്രതികളുടെ വധശിക്ഷ യുവതി ക്രൂരമായി പീഡിപ്പിക്കപ്പെട്ട ദിനം തന്നെ നടപ്പാക്കിലാക്കിയേക്കും

പ്രതികളിലൊരാളായ വിനയ് ശര്‍മ്മയുടെ ദയാഹര്‍ജി പിൻവലിച്ചതോടെ കഴിഞ്ഞ ദിവസം ഇയാളെ ഡൽഹിയിലെ മാൺഡൂലി ജയിലിൽ നിന്നും തീഹാർ ജയിലിലേക്ക് കൊണ്ടു വന്നിരുന്നു. മറ്റു പ്രതികളായ അക്ഷയ് ഠാക്കൂര്‍, മുകേഷ് സിങ്ങ്, പവൻ ഗുപ്ത് എന്നിവർ തീഹാർ ജയിലിലാണുള്ളത്. പ്രതി റാം സിങ്ങിന്‍റെ ആത്മഹത്യക്ക് ശേഷം ഇവരെ പല സ്ഥലങ്ങളിലേക്ക് മാറ്റിയിരുന്നു.

Also read : നിർഭയ കേസ്: വധ ശിക്ഷ വൈകുമോ? കേസിലെ മറ്റൊരു പ്രതികൂടി പുനഃപരിശോധന ഹർജി നൽകി

2012 ഡിസംബറിലാണ് രാജ്യത്തെ നടുക്കിയ ക്രൂരകൃത്യം ഡൽഹിയിൽ നടന്നത്. 23 വയസ്സുള്ള പാരാമെഡിക്കൽ വിദ്യാർത്ഥിനിയെ വിനയ് ശർമയടക്കമുള്ള സംഘം ബസ്സിൽ വച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും അതിക്രൂരമായ രീതിയിൽ ആക്രമിക്കുകയും ചെയ്തത്. ശേഷം യുവതിയെയും കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും വഴിയിൽ തള്ളുകയായിരുന്നു. ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച നിർഭയയെ സിംഗപ്പൂരിൽ വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോയെങ്കിലും ഒരാഴ്ചയ്ക്കുള്ളിൽ മരണപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button