CinemaLatest NewsNewsEntertainment

ന​ട​ൻ ഷെ​യ്ൻ നി​ഗ​ത്തി​നെ​തി​രാ​യ വി​ല​ക്ക് ഒ​ഴി​വാക്കുമോ ? നിലപാട് വ്യക്തമാക്കി ഫി​ലിം ചേം​ബ​ർ

കൊ​ച്ചി: ന​ട​ൻ ഷെ​യ്ൻ നി​ഗ​ത്തി​നെ​തി​രാ​യ വി​ല​ക്ക് ഒ​ഴി​വാക്കുന്നത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കി ഫിലിം ചേംബർ. അ​ച്ച​ട​ക്ക ന​ട​പ​ടി ഒ​ഴി​വാ​ക്കി​ല്ല. നി​ർ​മാ​താ​ക്ക​ൾ​ക്കെ​തി​രാ​യ ഷെ​യ്ന്‍റെ പ​രാ​മ​ർ​ശം അ​ങ്ങേ​യ​റ്റം ദൗ​ർ​ഭാ​ഗ്യ​ക​രമാണ്. ഫേ​സ്ബു​ക്ക് പോ​സ്റ്റ് വ​ഴി​യു​ള്ള ഖേ​ദ പ്ര​ക​ട​നം സ്വീ​കാ​ര്യ​മ​ല്ലെന്നും മാ​പ്പ് പ​റ​ഞ്ഞു​ള്ള നി​ല​പാ​ട് ഏ​ത് സ​മ​യ​ത്തും ഷെ​യ്ൻ മാ​റ്റാ​മെ​ന്നും ഫി​ലിം ചേം​ബ​ർ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. അതെ സമയം ഷെ​യ്നെ സി​നി​മ​യി​ൽ അ​ഭി​ന​യി​പ്പി​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ദ​ക്ഷി​ണേ​ന്ത്യ​ൻ ഫി​ലിം ചേം​ബ​റി​ന് ന​ൽ​കി​യ ക​ത്ത് പി​ൻ​വ​ലി​ക്കേ​ണ്ടെ​ന്നും തീരുമാനം.

https://www.facebook.com/ShaneNigamOfficial/posts/438004610230403?__xts__%5B0%5D=68.ARAyqBoDCYsFG9H1bO-X4AinM3x9fTdjhlk8z29AhqdEwLEXwIsqOaSrHbWoB2yxhV33sHXEMQzl1MB0uqzLqEqHwaP-BT9c5y3zPa1kaARbBIm4uPapNmv5VVFXNhRw-edIHLqMMuE5SAr44QGuN0vbxBvBHFwksoBno8b5cB8GGAPj8mwLaWb1UTLoI0Tpwa3vRx_-1EG_piuT8jQHATc-KBW3o67CC1_gQePVT-1km7We1kEPfssi19ulzYPqiAt3lXcSG45lwMajBduHBUBkouFXKGAltk_xMzgmelria7B9owP2eXSlaDK0S74q43RUW-EsrU97t5rE-kM&__tn__=-R

അ​മ്മ​യു​ടെ​യും ഫെ​ഫ്ക​യു​ടെ​യും പ്ര​തി​നി​ധി​ക​ൾ വി​ല​ക്ക് നീ​ക്കു​ന്ന കാ​ര്യ​ത്തി​ൽ ച​ർ​ച്ച ന​ട​ത്തി​യെ​ങ്കി​ലും തീ​രു​മാ​ന​മാനത്തിൽ എത്തിയിരുന്നില്ല. ത്തു​തീ​ർ​പ്പ് നീ​ക്കം തു​ട​രു​ന്ന​തി​നി​ടെ പ്ര​കോ​പ​ന​ക​ര​മാ​യ പ്ര​സ്താ​വ​ന​യു​മാ​യി ഷെ​യ്ൻ രം​ഗ​ത്തെ​ത്തിയത്. സംഭവം വിവാദമായതോടെ കഴിഞ്ഞ ദിവസ ഫേസ്ബുക് പോസ്റ്റിലൂടെ ഷെയ്ൻ ക്ഷമാപണം നടത്തിയിരുന്നു.

Also read : ഷെയ്ന്‍ നിഗത്തില്‍ നിന്നും നിര്‍മാതാക്കള്‍ക്ക് ആ ഉറപ്പു കിട്ടി : സംവിധായകനും നിര്‍മാതാക്കളും തമ്മിലുള്ള പ്രശ്‌നത്തില്‍ ഒടുവില്‍ മഞ്ഞുരുക്കം

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഐഎഫ്എഫ്കെ വേദിയില്‍ ഞാന്‍ നടത്തിയ പ്രസ്താവന വലിയതോതില്‍ തെറ്റിദ്ധരിക്കപ്പെട്ടു. നിര്‍മ്മാതാക്കളുടെ സംഘടനയിലെ മുഴുവന്‍ അംഗങ്ങള്‍ക്കും മനോരോഗം ഉണ്ടെന്ന് പറഞ്ഞു എന്നതാണ് വാര്‍ത്തകളില്‍ വന്നത്. ദൃശ്യ മാധ്യമ സുഹൃത്തുക്കള്‍ നിര്‍മ്മാതാക്കള്‍ക്ക് മനോവിഷമം ഉണ്ടോ എന്ന ചോദ്യത്തിന് മനോവിഷമം ആണോ മനോരോഗം ആണോ എന്ന് ചോദിച്ചത് സത്യമാണ്. ഞാനെന്റെ രീതിയിലുള്ള ചിരിച്ചുകൊണ്ടുള്ള മറുപടി മാത്രമാണ് നല്‍കിയത്. ഞാന്‍ പറഞ്ഞ ആ വാക്കില്‍ ആര്‍ക്കെങ്കിലും വിഷമം ഉണ്ടെങ്കില്‍ ക്ഷമാപണം നടത്തുന്നുവെന്നായിരുന്നു ഷെയ്ൻ ഫേസ്ബുക്കിൽ കുറിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button