Latest NewsNewsIndia

പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ രാജ്യവ്യാപകമായി കലാപങ്ങള്‍ നടക്കുന്നതിന്റെ പിന്നില്‍ നിരോധിത സംഘടനകൾ; ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്ത്

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ രാജ്യവ്യാപകമായി കലാപങ്ങള്‍ നടക്കുന്നതിന്റെ പിന്നില്‍ നിരോധിത സംഘടനകളാണെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. രാജ്യവ്യാപകമായി കലാപങ്ങള്‍ നടക്കുന്നതിന്റെ പിന്നില്‍ നിരോധിത സംഘടനയായ സിമിയും പോപ്പുലര്‍ ഫ്രണ്ടും ആണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയതായി ദേശീയമാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കലാപം എല്ലാ സംസ്ഥാനത്തേക്കും വ്യാപിപ്പിക്കാന്‍ കൊണ്ടുപിടിച്ച ശ്രമം ഈ ശക്തികള്‍ നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

ചില രാഷ്ട്രീയപ്പാര്‍ട്ടികളും ആ പാര്‍ട്ടികള്‍ക്കുള്ളിലെ പോപ്പുലര്‍ ഫ്രണ്ട്, സിമി എന്നീ സംഘടനകളുടെ സ്ലീപ്പര്‍ സെല്ലുകളുമാണ് ഈ കലാപങ്ങളാഴിച്ചുവിടുന്നതെന്നും രാജ്യത്തെ നിയമവാഴ്ച തകര്‍ക്കുകയാണ് അവരുടെ ലക്ഷ്യമെന്നുമാണ് റിപ്പോര്‍ട്ട്. എന്നാല്‍ വിഷയത്തിന്റെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഏതൊക്കെയാണെന്ന വിവരം പുറത്തുവിട്ടിട്ടില്ല.

ALSO READ: പൗരത്വ ഭേദഗതി ബില്ലിൽ നിന്ന് പിന്നോട്ടില്ലെന്ന് അമിത് ഷാ

രാജ്യത്തിന്റെ സുരക്ഷിതാവസ്ഥ തകര്‍ക്കുന്നവര്‍ക്കെതിരേ അതിശക്തമായ നടപടികളെടുക്കണമെന്നും പ്രതിരോധമാര്‍ഗ്ഗങ്ങള്‍ സ്വീകരിയ്ക്കണമെന്നും ആഭ്യന്തരമന്ത്രാലയം എല്ലാ സംസ്ഥാനങ്ങളേയും കേന്ദ്രഭരണപ്രദേശങ്ങളേയും അറിയിച്ചിട്ടുണ്ട്. കലാപം എല്ലാ സംസ്ഥാനത്തേക്കും വ്യാപിപ്പിക്കാന്‍ കൊണ്ടുപിടിച്ച ശ്രമം ഈ ശക്തികള്‍ നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. നിരോധിതസംഘടനകള്‍ വിവിധ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കുള്ളില്‍ സ്ലീപ്പര്‍ സെല്ലുകളായി കയറിക്കൂടിയിട്ടുണ്ടെന്ന് ഇതിനു മുന്‍പും ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button