Latest NewsNewsIndia

കോണ്‍ഗ്രസും മറ്റു ദേശ വിരുദ്ധ സംഘടനകളും രാജ്യത്തെ കലാപ രാഷ്ട്രമാക്കാനാണ് ശ്രമിക്കുന്നത്; രാഹുല്‍ പാകിസ്താന്‍ ഏജന്റ്;തുറന്നടിച്ച് കര്‍ണാടക ബിജെപി അധ്യക്ഷന്‍

ബംഗളൂരു: കോണ്‍ഗ്രസും മറ്റു ദേശ വിരുദ്ധ സംഘടനകളും രാജ്യത്തെ കലാപ രാഷ്ട്രമാക്കാനാണ് ശ്രമിക്കുന്നതെന്ന് കര്‍ണാടക ബിജെപി അധ്യക്ഷന്‍ നളിന്‍ കുമാര്‍ കതീല്‍. കോണ്‍ഗ്രസ് രാജ്യ വിരുദ്ധ പാര്‍ട്ടികളെ പോലെയാണ് വളരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്ത് കലാപം സൃഷ്ടിക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നു. ഭീകരത വ്യാപിക്കാനുള്ള ശ്രമം നടത്തുകയാണെന്നും നളിന്‍ കുറ്റപ്പെടുത്തി. കശ്മീര്‍ വിഷയം, അയോധ്യ വിഷയം, പൗരത്വ ഭേദഗതി തുടങ്ങിയ വിഷയങ്ങളില്‍ രാജ്യത്ത് വര്‍ഗീയ ലഹള സൃഷ്ടിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടെന്നും കതീല്‍ പറഞ്ഞു. രാജ്യത്തെ ജനങ്ങളെ വഴി തെറ്റിക്കാനാണ് രാഹുല്‍ ഗാന്ധി ശ്രമിക്കുന്നതെന്നും കതീല്‍ കുറ്റപ്പെടുത്തി.

അടിസ്ഥാന പരമായി രാഹുല്‍ പാകിസ്താന്‍ നിന്നുള്ള ആളാണെന്നും ഒരു പാക് ഏജന്റാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസും മറ്റു പാര്‍ട്ടികളും സംഘടനകളും രാജ്യത്തെ കലാപ രാഷ്ട്രമാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.

അതേസമയം, പാര്‍ലമെന്‍റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമം ഐക്യരാഷ്ട്ര സഭയുടെ പ്രഖ്യാപങ്ങള്‍ക്കു അനുസൃതമാണെന്നു ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ഉപാദ്ധ്യക്ഷന്‍ ജോര്‍ജ്ജ് കുര്യന്‍ പറഞ്ഞു. ഐക്യരാഷ്ട്ര സഭയുടെ 1992-ലെ അന്താരാഷ്‌ട്ര ന്യൂനപക്ഷ അവകാശ പ്രഖ്യാപനത്തിനും 1984-ലെ പീഡനത്തിനെതിരെയുള്ള കണ്‍വെന്‍ഷനും അനുസൃതമാണ് പൗരത്വ നിയമമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ALSO READ: കോണ്‍ഗ്രസ്‌ സര്‍വശക്‌തിയുമുപയോഗിച്ച്‌ പച്ചക്കള്ളം പ്രചരിപ്പിക്കുന്നു, എങ്കിൽ നിങ്ങൾ പാകിസ്‌താനികള്‍ക്കും പൗരത്വം കൊടുക്കൂ’ – വെല്ലുവിളിച്ച് പ്രധാനമന്ത്രി

ഇന്ത്യയില്‍ നിന്നും ന്യൂനപക്ഷ സമുദായംഗങ്ങള്‍ അയല്‍ രാജ്യങ്ങളിലേക്ക് അഭയം തേടി പോകാത്തത് അവര്‍ ഇവിടെ സുരക്ഷിതരാണ് എന്നതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു. 1984-ലെ കണ്‍വെന്‍ഷന്‍ അനുസരിച്ചു ഒരു രാജ്യത്ത് നിന്നും പീഡനത്തിന് ഇരയായി മറ്റൊരു രാജ്യത്ത് എത്തിച്ചേരുന്നവരെ അതേ രാജ്യത്തേക്ക് തിരിച്ചയയ്ക്കരുത് എന്നാണു നിര്‍ദ്ദേശിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button