Latest NewsIndia

പ്രക്ഷോഭം അ​ടി​ച്ച​മ​ര്‍​ത്താ​ന്‍ കാ​മ്പ​സി​ല്‍ ക​യ​റാ​ന്‍ പോ​ലീ​സി​ന് അ​നു​മ​തി ന​ല്‍​കിയ കുറ്റം, വിസിയെയും റെജിസ്ട്രാറെയും കോളേജിൽ കയറ്റില്ലെന്നു പ്രക്ഷോഭക്കാർ

വി​സി​യും ര​ജി​സ്ട്രാ​റും കാ​ന്പ​സ് വി​ട്ടു പോ​കു​ന്ന​ത് വ​രെ ഉ​പ​രോ​ധം തു​ട​രു​മെ​ന്നാ​ണ് കൂ​ട്ടാ​യ്മ മു​ന്ന​റി​യി​പ്പു ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

ഡ​ല്‍​ഹി: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ ന​ട​ന്ന പ്ര​ക്ഷോ​ഭം അ​ടി​ച്ച​മ​ര്‍​ത്താ​ന്‍ കാമ്പ​സി​ല്‍ ക​യ​റാ​ന്‍ പോ​ലീ​സി​ന് അ​നു​മ​തി ന​ല്‍​കി​യ അ​ലി​ഗ​ഡ് സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സ​ല​ര്‍ താ​രി​ഖ് മ​ന്‍​സൂ​റി​നെ​യും ര​ജി​സ്ട്രാ​ര്‍ എ​സ്. അ​ബ്ദു​ള്‍ ഹ​മീ​ദി​നെ​യും പു​റ​ത്താ​ക്കി​യെ​ന്ന പ്ര​ഖ്യാ​പ​ന​വു​മാ​യി പ്രക്ഷോഭക്കാർ. അ​ലി​ഗ​ഡി​ല്‍ ഞാ​യ​റാ​ഴ്ച ഇ​ന്‍റ​ര്‍​നെ​റ്റ് ബ​ന്ധം പു​ന​സ്ഥാ​പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണു വി​സി​യേ​യും ര​ജി​സ്ട്രാ​റി​നെ​യും പു​റ​ത്താ​ക്കി​യെ​ന്ന പ്ര​സ്താ​വ​ന വ​രു​ന്ന​ത്.

വി​സി​യും ര​ജി​സ്ട്രാ​റും കാ​ന്പ​സ് വി​ട്ടു പോ​കു​ന്ന​ത് വ​രെ ഉ​പ​രോ​ധം തു​ട​രു​മെ​ന്നാ​ണ് കൂ​ട്ടാ​യ്മ മു​ന്ന​റി​യി​പ്പു ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.അ​വ​ധി​ക്കു​ശേ​ഷം സ​ര്‍​വ​ക​ലാ​ശാ​ല തു​റ​ക്കു​മ്പോ​ള്‍ 2020 ജ​നു​വ​രി അ​ഞ്ചി​നു മു​ന്‍​പാ​യി വൈ​സ് ചാ​ന്‍​സ​ല​റു​ടെ വ​സ​തി​യി​ല്‍​നി​ന്നു ത​ന്നെ ഇ​റ​ങ്ങി​പ്പോ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നു പ്ര​സ്താ​വ​ന​യി​ല്‍ പ​റ​യു​ന്നു. ജ​നു​വ​രി അ​ഞ്ചി​നു മു​മ്പാ​യി ഔ​ദ്യോ​ഗി​ക താ​മ​സ​മ​ട​ക്കം ഒ​ഴി​ഞ്ഞി​ല്ലെ​ങ്കി​ല്‍ ബ​ഹി​ഷ്​​ക​ര​ണ​മ​ട​ക്ക​മു​ള്ള ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും കാ​മ്പ​സി​ല്‍ ഒ​രു പ്ര​വൃ​ത്തി​യും ന​ട​ക്കി​ല്ലെ​ന്നും ഇ​രു​വ​ര്‍​ക്കും അ​യ​ച്ച നോ​ട്ടീ​സി​ല്‍ കൂ​ട്ടാ​യ്​​മ വ്യ​ക്​​ത​മാ​ക്കി.

മു​ന്‍ വൈ​സ്​ ചാ​ന്‍​സ​ല​ര്‍, മു​ന്‍ ര​ജി​സ്​​ട്രാ​ര്‍ എ​ന്നി​ങ്ങ​നെ വി​ശേ​ഷി​പ്പി​ച്ചാ​ണ്​ ഇ​രു​വ​ര്‍​ക്കും നോ​ട്ടീ​സ്​ ന​ല്‍​കി​യ​ത്. സ​ര്‍​വ​ക​ലാ​ശാ​ല​ക്കു​ള്ളി​ല്‍ ക​യ​റി പൊ​ലീ​സ്​ അ​തി​​ക്ര​മ​ത്തി​ന്​ അ​നു​മ​തി ന​ല്‍​കി​യ​തി​നെ തു​ട​ര്‍​ന്ന്​ ഇ​രു​വ​ര്‍​ക്കു​മെ​തി​രെ ഒരുകൂട്ടം വിദ്യാർത്ഥികളും അധ്യാപകരും രം​ഗ​ത്തു​വ​രു​ക​യാ​യി​രു​ന്നു.പൗ​ര​ത്വ​ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ രാ​ജ്യ​ത്ത്​ പ്ര​ക്ഷോ​ഭ​ത്തി​ന്​ തു​ട​ക്ക​മി​ട്ട​ത്​ അ​ലീ​ഗ​ഢ്​ വി​ദ്യാ​ര്‍​ഥി​ക​ളാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button