Latest NewsNewsIndia

ജാര്‍ഖണ്ഡ്: ജെ.എം.എം-കോണ്‍ഗ്രസ്-ആര്‍.ജെ.ഡി സഖ്യം കേവല ഭൂരിപക്ഷത്തിലേക്ക് : ഏറ്റവും വലിയ ഒറ്റകക്ഷിയായി ബി.ജെ.പി

റാഞ്ചി•ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് വോ​ട്ടെ​ണ്ണ​ല്‍ പുരോഗമിക്കുന്നു. ഒടുവില്‍ ലഭിക്കുന്ന വിവര പ്രകാരം ജെ.എം.എം-കോണ്‍ഗ്രസ്-ആര്‍.ജെ.ഡി സഖ്യത്തിന്റെ ലീഡ് നില കേവല ഭൂരിപക്ഷം കടന്നു. മഹാസഖ്യം ഇപ്പോള്‍ 43 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. 27 സീറ്റുകളില്‍ ലീഡ് ചെയ്യുന്ന ബി.ജെ.പിയാണ് നിലവിലെ ഏറ്റവും വലിയ ഒറ്റകക്ഷി.

മഹാസഖ്യത്തില്‍ ജെ.എം.എം 25 സീറ്റുകളിലും കോണ്‍ഗ്രസ് 13 സീറ്റുകളിലും ആര്‍.ജെ.ഡി 5 സീറ്റുകളിലും ലീഡ് ചെയ്യുന്നു.

ജെ.വി.എം (പി) 4 സീറ്റുകളിലും എ.ജെ.എസ്.യു.പി 3 സീറ്റുകളിലും മറ്റുള്ളവര്‍ നാല് സീറ്റുകളിലും ലീഡ് ചെയ്യുന്നു.

81 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 42 സീറ്റുകളാണ് വേണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button