Latest NewsNewsTechnology

മെസഞ്ചർ ഇനി ഇങ്ങനെ തുറക്കാനാകില്ല; ഓപ്പൺ ചെയ്യാനുള്ള രീതിയിൽ മാറ്റം

ന്യൂയോര്‍ക്ക്: മെസഞ്ചര്‍ തുറക്കാനുള്ള രീതി മാറ്റി ഫേസ്ബുക്ക്. മെസഞ്ചറിനുള്ള ഫോണ്‍ നമ്പര്‍ സൈന്‍ അപ്പ് സംവിധാനമാണ് ഫേസ് ബുക്ക് ഇപ്പോള്‍ ഉപേക്ഷിച്ചിരിക്കുന്നത്. അതേസമയം നിലവിലുള്ള മെസഞ്ചര്‍ ഉപയോക്താക്കളെ ഇത് ബാധിക്കില്ല. മുൻപ് ഫേസ്ബുക്ക് ഇല്ലെങ്കിലും മൊബൈൽ നമ്പർ ഉപയോഗിച്ച് സൈന്‍ അപ്പ് ചെയ്യാനുള്ള ഓപ്ഷന്‍ ഫേസ്ബുക്ക് നല്‍കിയിരുന്നു. എന്നാലിപ്പോൾമെസഞ്ചര്‍ ആക്‌സസ് ചെയ്യുന്നതിന് ഉപയോക്താക്കള്‍ ഫേസ്ബുക്ക് അക്കൗണ്ടില്‍ സൈന്‍ ഇന്‍ ചെയ്യണമെന്നാണ് ഫേസ്ബുക്ക് വ്യക്തമാക്കുന്നത്. ഈ നീക്കം മെസഞ്ചറില്‍ ഇല്ലാത്തവരെയും ചേരാന്‍ ആഗ്രഹിക്കുന്നവരെയും ബാധിക്കുന്നതാണ്.

Read also: മോന് ബുദ്ധിമുട്ടില്ലെങ്കിൽ ചെറുതായിട്ടൊന്ന് മേക്ക് അപ്പ് ചെയ്തു തരുമോ? ആ സമയത്തും കണ്ണുകൾ നിറഞ്ഞിരുന്നു, ഹൃദയസ്പർശിയായ ഒരു കുറിപ്പ്

ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള എല്ലാ സന്ദേശമയയ്ക്കല്‍ പ്ലാറ്റ്‌ഫോമുകളും ഏകീകരിക്കാനുള്ള ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ പദ്ധതിക്ക് അനുസൃതമായിട്ടാണ് ഈ നീക്കം. 2020 അവസാനത്തോടെ ഈ ഏകീകരണ പ്രക്രിയ പൂര്‍ത്തിയാക്കാനാണ് കമ്പനിയുടെ ലക്ഷ്യമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button