KeralaLatest NewsNews

കൂടത്തായി കൂട്ടക്കൊല; ആദ്യ കേസിലെ കുറ്റപത്രം ഇന്ന് സമർപ്പിക്കും

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതകക്കേസിൽ ഇന്ന് കുറ്റപത്രം സമർപ്പിക്കും. ഭര്‍ത്താവ് റോയ് തോമസിനെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയ കേസില്‍ ജോളിയെ അറസ്റ്റ് ചെയ്ത് 90 ദിവസം പൂര്‍ത്തിയാകാന്‍ രണ്ട് ദിവസം അവശേഷിക്കുമ്പോഴാണ് പയ്യോളി ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഹരിദാസ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. റോയ് തോമസ് വധത്തില്‍ ഭാര്യ ജോളിയുള്‍പ്പെടെ നാല് പ്രതികളാണുള്ളത്. ജോളിക്ക് സയനൈഡ് എത്തിച്ചു നല്‍കിയ ജ്വല്ലറി ജീവനക്കാരനും ബന്ധുവുമായ എം.എസ്.മാത്യു, മാത്യുവിന് സയനൈഡ് കൈമാറിയ സ്വര്‍ണപ്പണിക്കാരന്‍ പ്രജികുമാര്‍, വ്യാജ ഒസ്യത്തുണ്ടാക്കാന്‍ ജോളിയെ സഹായിച്ച മുന്‍ സി.പി.എം നേതാവ് കെ.മനോജ് എന്നിവരാണ് മറ്റ് പ്രതികള്‍.

Read also: കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യ കുറ്റപത്രം ഡിസംബർ 31നു സമർപ്പിക്കുമെന്ന് സൂചന

രാവിലെ 10 മണിക്ക് താമരശ്ശേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രണ്ടിലാണ് കുറ്റപത്രം നല്‍കുക. ആയിരത്തോളം പേജുകളുള്ള സമഗ്രമായി കുറ്റപത്രമാണ് അന്വേഷണ സംഘം തയാറാക്കിയിരിക്കുന്നത്. 2011 ഒക്ടോബര്‍ മുപ്പതിനായിരുന്നു ജോളിയുടെ ആദ്യ ഭര്‍ത്താവ് പൊന്നാമറ്റം റോയ് തോമസ് കൊല്ലപ്പെടുന്നത്. പോസ്റ്റുമോര്‍ട്ടത്തില്‍ സയനൈഡ് ഉള്ളില്‍ച്ചെന്നതാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button