Latest NewsKeralaNewsIndia

പൗരത്വ നിയമ ഭേദഗതിയെ മറികടന്ന് പിണറായി സർക്കാരിന് ഒന്നും ചെയ്യാൻ കഴിയില്ല; കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള പുതിയ ഉദ്യോഗസ്ഥൻ വരും; പൗരത്വം നല്‍കുന്ന പ്രക്രിയ സംസ്ഥാന സർക്കാരുകൾക്ക് കണ്ടു നിൽക്കാം; ഇരട്ട ചങ്കനെ തളയ്ക്കാൻ ചാണക്യ തന്ത്രവുമായി അമിത് ഷാ

ന്യൂ ഡൽഹി: പൗരത്വ നിയമ ഭേദഗതിയെ മറികടന്ന് പിണറായി സർക്കാരിന് ഒന്നും ചെയ്യാൻ കഴിയില്ല. പിണറായി സർക്കാർ മാത്രമല്ല ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വിചാരിച്ചാലും ഒന്നും നടക്കില്ല. ഇന്നലെയായിരുന്നു പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന പ്രമേയം കേരള നിയമസഭ പാസാക്കിയത്. ഭരണപക്ഷവും ബിജെപി ഒഴികെയുള്ള പ്രതിപക്ഷവും പ്രമേയത്തെ അനുകൂലിച്ചു. കേരള നിയമസഭയുടെ പ്രത്യേക സമ്മേളനത്തിലാണ് പ്രമേയം പാസാക്കിയത്. പൗരത്വ ഭേദഗതി നിയമം അട്ടിമറിക്കാനുള്ള കേരളം അടക്കം ചില സംസ്ഥാന സര്‍ക്കാരുകളുടെ ഈ നീക്കങ്ങൾ മുൻകൂട്ടി കണ്ടാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ചാണക്യ തന്ത്രങ്ങൾ.

നിയമത്തെ മറികടന്ന് സംസ്ഥാന സര്‍ക്കാരുകള്‍ പ്രവര്‍ത്തിക്കാതിരിക്കാന്‍ പുതിയ നിയമം അനുസരിച്ച് പൗരത്വം നല്‍കുന്നതടക്കം എല്ലാ നടപടികളും കേന്ദ്രസര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ ഓണ്‍ലൈനായി മാത്രമേ ചെയ്യാൻ സാധിക്കൂ. ഇതിനുള്ള നടപടി ക്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തലത്തില്‍ ആരംഭിച്ചതായി ഉന്നത വൃത്തങ്ങള്‍ വ്യക്തമാക്കി.

നിലവിൽ പൗരത്വത്തിനായി നല്‍കുന്ന അപേക്ഷകളില്‍ ജില്ല മജിസ്‌ട്രേറ്റ് വഴിയാണ് മുന്നോട്ടു പോകുന്നത്. എന്നാല്‍, കേരളനിയമസഭ ഇന്നലെ നിയമത്തിനെതിരേ പ്രമേയം പാസാക്കിയ പശ്ചാത്തലത്തില്‍ പുതിയ നിയമത്തില്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ അനുമതിയോ നിര്‍ദേശമോ ഒന്നും ആവശ്യമില്ല. മജിസ്‌ട്രേറ്റിനു പകരം കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള പുതിയ ഉദ്യോഗസ്ഥനെ ഇതിനായി നിയോഗിക്കാനാണ് തീരുമാനം. ഒപ്പം, അപേക്ഷ സമര്‍പ്പണം, രേഖകളുടെ സമര്‍പ്പണം, പൗരത്വം നല്‍കല്‍ എന്നിവയെല്ലാം ഓണ്‍ലൈനായി മാത്രമേ നടപ്പാകൂ.

യൂണിയന്‍ ലിസ്റ്റില്‍ പെടുന്ന നിയമമായതിനാല്‍ പൗരത്വം നല്‍കുന്നതിലോ റദ്ദാക്കുന്നതിയോ ഒരു തരത്തിലും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇടപെടാന്‍ സാധിക്കാത്ത തരത്തില്‍ ക്രമീകരണം ഒരുക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ഒരുതരത്തിലും പൗരത്വം നല്‍കുന്നതില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇടപെടാന്‍ സാധിക്കാത്ത തരത്തിലായിരിക്കും ക്രമീകരണം. കേരളം നിയമത്തിനെതിരെ പ്രമേയം പാസാക്കിയ പശ്ചാത്തലത്തില്‍ കൂടിയാണ് ശക്തമായ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.

ALSO READ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുന്നവര്‍ അരാജകവാദികളാണെന്ന് കുമ്മനം രാജശേഖരൻ

ബിജെപിയുടെ പ്രതിനിധി ഒ.രാജഗോപാല്‍ പ്രമേയത്തെ എതിർത്തു. സങ്കുചിതമായ രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പ്രമേയം അവതരിപ്പിച്ചതെന്ന് രാജഗോപാൽ പറഞ്ഞു. പൗരത്വനിയമ ഭേദഗതി പിന്‍ലിക്കണമെന്നാവശ്യപ്പെട്ട്‌ കേരള നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയം ഭരണഘടനാ വിരുദ്ധമാണെന്ന് ബിജെപി എം.എല്‍.എ ഒ.രാജഗോപാല്‍ വ്യക്തമാക്കി. പ്രമേയം പാസാക്കാനുള്ള തീരുമാനത്തിനെതിരെ സഭ ചേര്‍ന്ന ഉടന്‍ തന്നെ രാജഗോപാല്‍ പ്രതിഷേധിച്ചു.

നിയമം മുസ് ലിങ്ങള്‍ക്കെതിരെയല്ല. അങ്ങനെ ആക്കി തീര്‍ക്കാനാണ് ഭരണ പ്രതിപക്ഷ അംഗങ്ങള്‍ ശ്രമിക്കുന്നതെന്നും ഒ.രാജഗോപാല്‍ പറഞ്ഞു.പ്രമേയത്തെ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ഒറ്റക്കെട്ടായി പിന്തുണച്ച് പാസാക്കിയപ്പോള്‍ ഒ.രാജഗോപാല്‍ മാത്രമാണ് എതിര്‍ത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button