Latest NewsNewsIndia

ജനങ്ങൾ സത്യം മനസ്സിലാക്കണം; പൗരത്വ ഭേദഗതി നിയമത്തെയും, ദേശീയ പൗരത്വ രജിസ്റ്ററിനെയും കുറിച്ച് ആളുകള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ് കോണ്‍ഗ്രസ്;- അജയ് ഭട്ട്

ഡെറാഡൂണ്‍: ജനങ്ങൾ സത്യം മനസ്സിലാക്കണമെന്നും, പൗരത്വ ഭേദഗതി നിയമത്തെയും, ദേശീയ പൗരത്വ രജിസ്റ്ററിനെയും കുറിച്ച് ആളുകള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്നും ബിജെപി അധ്യക്ഷന്‍ അജയ് ഭട്ട്. തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് ന്യൂനപക്ഷങ്ങളെ തെറ്റായ വഴിയിലൂടെ നയിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. ഇത് ജനങ്ങള്‍ തിരിച്ചറിയണമെന്നും അജയ് ഭട്ട് പറഞ്ഞു.

ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. 2019 ബിജെപിയെ സംബന്ധിച്ചിടത്തോളം നിരവധി നേട്ടങ്ങള്‍ കൊയ്ത വര്‍ഷമായിരുന്നു. ഈ വര്‍ഷം നിര്‍ണായകമായ നിരവധി തീരുമാനങ്ങള്‍ എടുക്കാന്‍ ബിജെപി സര്‍ക്കാരിന് കഴിഞ്ഞു. അതില്‍ ഏറ്റവും നിര്‍ണായകവും ചരിത്രപരവുമായിരുന്നു പൗരത്വ ഭേദഗതി നിയമം എന്നും അദ്ദേഹം വ്യക്തമാക്കി.

പാകിസ്താനില്‍ മത ന്യൂനപക്ഷങ്ങളുടെ എണ്ണം കുറയുന്നത് സൂചിപ്പിക്കുന്നത് അവര്‍ അവിടെ പീഡനങ്ങള്‍ നേരിടുന്നത് കൊണ്ടാണ്. എന്നാല്‍ ഇന്ത്യയില്‍ സ്വാതന്ത്ര ലബ്ധിക്ക് ശേഷം ന്യൂനപക്ഷങ്ങളുടെ എണ്ണം വര്‍ധിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍ആര്‍സിയും സിഎഎയും രണ്ടും രണ്ടാണ്. എന്നാല്‍ ഇത് വ്യക്തമായി മനസ്സിലാക്കാതെ അപക്വമായ രീതിയിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്.

ALSO READ: പൗരത്വ നിയമ ഭേദഗതിയെ മറികടന്ന് പിണറായി സർക്കാരിന് ഒന്നും ചെയ്യാൻ കഴിയില്ല; കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള പുതിയ ഉദ്യോഗസ്ഥൻ വരും; പൗരത്വം നല്‍കുന്ന പ്രക്രിയ സംസ്ഥാന സർക്കാരുകൾക്ക് കണ്ടു നിൽക്കാം; ഇരട്ട ചങ്കനെ തളയ്ക്കാൻ ചാണക്യ തന്ത്രവുമായി അമിത് ഷാ

പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷങ്ങള്‍ കടുത്ത പീഡനം മൂലമാണ് ഇന്ത്യയിലേക്ക് കുടിയേറിയത്. പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങള്‍ കോണ്‍ഗ്രസ് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button