KeralaLatest NewsNews

ശിവഗിരി തീര്‍ത്ഥാടനത്തില്‍ ഏവരുടേയും ശ്രദ്ധാകേന്ദ്രമായത് പ്രവാസി വ്യവസായിയുടെ സാന്നിധ്യം  ശ്രീനാരായണ ഗുരുദേവനും നബി തിരുമേനിയും പറഞ്ഞത് ഒരേ കാര്യം : മതമൈത്രിയുടെ സന്ദേശവുമായി ലുലു ഗ്രൂപ്പ് എം.ഡി. എം.എ.യൂസഫലി

ശിവഗിരി: ശിവഗിരി തീര്‍ത്ഥാടനത്തില്‍ ഏവരുടേയും ശ്രദ്ധാകേന്ദ്രമായത് പ്രവാസി വ്യവസായിയുടെ സാന്നിധ്യം .മതമൈത്രിയുടെ സന്ദേശവുമായി ലുലു ഗ്രൂപ്പ് എം.ഡി. എം.എ.യൂസഫലി.  സ്ഥിരം തീര്‍ത്ഥാടനപ്പന്തലിന്റെ നിര്‍മ്മാണത്തിനായി ലുലു ഗ്രൂപ്പ് എം.ഡി. എം.എ.യൂസഫലി ശിവഗിരി മഠത്തിന് രണ്ടുകോടി രൂപ കൈമാറി. തീര്‍ത്ഥാടന സമ്മേളനത്തില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്താണ് യൂസഫലി രണ്ടുകോടി രൂപയുടെ ചെക്ക് ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദയ്ക്കു കൈമാറിയത്. കഴിഞ്ഞ തീര്‍ത്ഥാടനത്തിനു വാഗ്ദാനംചെയ്ത തുകയാണ് തീര്‍ത്ഥാടകരുടെ സാന്നിധ്യത്തില്‍ കൈമാറിയത്. പന്തലിനായി അദ്ദേഹം അഞ്ചരക്കോടി രൂപ നേരത്തെ നല്‍കിയിരുന്നു.

Read Also : അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ അന്ത്യം നമുക്ക് നല്‍കുന്നത് മഹത്തായ സന്ദേശം; പണം കൊണ്ട് സാധിക്കാത്ത നിരവധി കാര്യങ്ങൾ ജീവിതത്തിലുണ്ട്;- എം.എ.യൂസഫലി

ശ്രീനാരായണ ഗുരുദേവനും നബി തിരുമേനിയും ഒരേ കാര്യമാണ് പ്രാര്‍ത്ഥനയെക്കുറിച്ച് പറഞ്ഞിട്ടുള്ളതെന്ന് യൂസഫലി പറഞ്ഞു. ഭജിച്ചതുകൊണ്ട് മാത്രമായില്ല, ഭക്തിയില്‍ മനസുണരണമെന്നാണ് ഗുരുദേവന്‍ പറഞ്ഞത്. മനസറിഞ്ഞുകൊണ്ട് പ്രാര്‍ത്ഥിച്ചില്ലെങ്കില്‍ നിസ്‌കാരംകൊണ്ട് അര്‍ത്ഥമില്ലെന്നാണ് നബി പറഞ്ഞത്. രണ്ടിന്റെയും അര്‍ത്ഥം ഒന്നാണ്. മറ്റ് സമുദായങ്ങളെയും ഉയര്‍ത്തിക്കൊണ്ടുവരാന്‍ പരിശ്രമിക്കുകയും അതിനുവേണ്ടി പ്രബോധനങ്ങള്‍ നടത്തുകയും ചെയ്ത ഋഷിവര്യനാണ് ഗുരുദേവനെന്നും യൂസഫലി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button