KeralaLatest NewsNews

പൗരത്വ നിയമത്തിനെതിരെ സമര പ്രഖ്യാപനവുമായി മുസ്ലീം സംഘടനകൾ, ഇന്ത്യയിൽ ജനിച്ചവർക്ക് ഇന്ത്യയിൽ തന്നെ മരിക്കാൻ അവകാശമുണ്ടെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ

കൊച്ചി: ഇന്ത്യയില്‍ ജനിച്ചിട്ടുണ്ടെങ്കില്‍ ഇവിടെത്തന്നെ മരിക്കാനുമുള്ള സ്വാതന്ത്ര്യം രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കുമുണ്ടെന്ന് മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. പൗരത്വ നിയമ ഭേദഗതിക്കെതിരേ കൊച്ചിയില്‍ നടന്ന മുസ്ലീം സംഘടനകളുടെ സമര പ്രഖ്യാപന മഹാസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസ്ലിം സമുദായത്തെ ഒറ്റപ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസലിയാര്‍ സമ്മേളനത്തില്‍ പറഞ്ഞു. പി കെ കുഞ്ഞാലിക്കുട്ടി എംപി, ബെന്നി ബഹനാന്‍ എംപി, ടി.ജെ. വിനോദ് എംഎൽഎ, മാത്യു കുഴല്‍നാടന്‍, സെബാസ്റ്റ്യന്‍ പോള്‍, തുടങ്ങിയവര്‍ സമര പ്രഖ്യാപന സമ്മേളനത്തില്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button