Kerala

ഇലക്ഷന്‍ സംബന്ധിച്ച അപേക്ഷകള്‍ എത്രയും വേഗം തീര്‍പ്പാക്കണമെന്ന് ടിക്കാറാം മീണ

ആലപ്പുഴ: ഇലക്ഷന്‍ സംബന്ധിച്ച അപേക്ഷകളെല്ലാം എത്രയും പെട്ടെന്ന് തീര്‍പ്പാക്കണമെന്ന് ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ടിക്കാറാം മീണ പറഞ്ഞു. ചെങ്ങന്നൂര്‍ റവന്യൂ ഡിവിഷനിലെ മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രാന്‍സ് ജന്‍ഡര്‍സ്, വൈകല്യമുള്ളവര്‍, 90 വയസ് കഴിഞ്ഞവര്‍, എന്നിവരെ പ്രതേകം കണ്ടെത്തി താലൂക്ക് തലത്തില്‍ പ്രതേക ഹെല്‍പ് ഡെസ്‌ക്കുകള്‍ തുടങ്ങണം. തെരഞ്ഞെടുപ്പിന് 10 ദിവസം മുന്‍പ് ഇലക്ഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്ന ജോലികള്‍ പൂര്‍ത്തീകരിക്കണം. തെരഞ്ഞെടുപ്പ് സംബന്ധിച്ച് ബി.എല്‍.ഒ മാരുടെ ജോലികള്‍ വളരെ ഉത്തരവാദിത്വപ്പെട്ടതാണ്. ഈ ജോലികള്‍ക്ക് താല്‍പര്യമില്ലാത്ത ബി.എല്‍.ഒ മാരെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി നീക്കം ചെയ്യണം. തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് ഉദ്യോഗസ്ഥര്‍ക്ക് അധികാരവും സ്വാതന്ത്രവുമുണ്ട്. എന്നാല്‍ തങ്ങളെ ഏല്‍പ്പിച്ച ജോലി നിഷ്പക്ഷതയോടെ നിറവേറ്റണമെന്നും അദ്ദേഹം പറഞ്ഞു. ജനുവരി 25ന് ദേശീയ വോട്ടേഴ്സ് ദിനത്തോടനുബന്ധിച്ചു താലൂക്ക് തലത്തില്‍ സെമിനാര്‍, എസ്സേ, പെയിന്റിംഗ് തുടങ്ങിയ മത്സരങ്ങള്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ചെങ്ങന്നൂര്‍ ആര്‍ഡിഒ ജി. ഉഷാകുമാരി, ഇലക്ഷന്‍ ഡപ്യൂട്ടി കളക്ടര്‍, ചെങ്ങന്നൂര്‍, മാവേലിക്കര, കാര്‍ത്തികപ്പള്ളി തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button