KeralaLatest NewsNews

കേരളലോക്‌സഭയെ കുറിച്ച് തന്റെ തന്റെ നിലപാട് വ്യക്തമാക്കി പ്രവാസി വ്യവസായി എം.എ.യൂസഫലി

തിരുവനന്തപുരം : കേരളലോക്സഭയെ കുറിച്ച് തന്റെ തന്റെ നിലപാട് വ്യക്തമാക്കി പ്രവാസി വ്യവസായി എം.എ.യൂസഫലി. പ്രവാസികളുടെ പ്രശ്നത്തില്‍ രാഷ്ട്രീയം നോക്കാതെ എല്ലാവരും ഒന്നിച്ച് നില്‍ക്കണം. അത് വിദേശത്ത് കഴിയുന്ന പ്രവാസികള്‍ക്ക് അനിവാര്യമാണെന്ന് നോര്‍ക്ക റൂട്സ് വൈസ് ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ എം എ യൂസഫലി പറഞ്ഞു.

Read Also : യുഡിഎഫ് നേതൃത്വത്തെ ഞെട്ടിച്ച് ലോക കേരളസഭയ്ക്ക് രാഹുൽ ഗാന്ധിയുടെ അഭിനന്ദനം

ഏത് സര്‍ക്കാര്‍ വന്നാലും ലോക കേരളസഭയുണ്ടാകും. ഇതില്‍ രാഷ്ട്രീയമില്ല. പ്രവാസികളുടെ ക്ഷേമം മാത്രമാണ് കേരളലോക്‌സഭയുടെ ലക്ഷ്യമെന്നും അദ്ദേഹം ആവര്‍ത്തിച്ചു പറഞ്ഞു. രാഷ്ട്രീയം നോക്കാതെ എല്ലാ നേതാക്കളെയും സ്വീകരിക്കുന്നവരാണ് വിദേശരാജ്യങ്ങളിലെ മലയാളികളുടെ സംഘടനകളെന്നും അദ്ദേഹം പറഞ്ഞു.

ലോക കേരളസഭയുടെ രണ്ടാം സമ്മേളനം ബഹിഷ്‌കരിച്ച പ്രതിപക്ഷ നിലപാടിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു യൂസഫലി. ഇത്തരം സംരംഭങ്ങളില്‍ എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നതാണ് എല്ലാ പ്രവാസികളുടെയും ആഗ്രഹം. ലോക കേരളസഭയുടെ ആദ്യ സമ്മേളനത്തിലെ തീരുമാനങ്ങള്‍ മിക്കതും നടപ്പാക്കാന്‍ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button