Latest NewsNewsInternational

യുക്രെയിൻ വിമാനം ഇറാനിൽ തകർന്ന് വീണത് മിസൈൽ ആക്രമണത്തിലോ? സംശയവുമായി അമേരിക്കൻ സഖ്യരാജ്യം കൂടിയായ യുക്രെയിൻ

കീവ് : ഇറാനിലെ വിമാനത്താവളത്തിൽനിന്നു പറന്നുയർന്നയുടനെ യുക്രെയ്ൻ വിമാനം തകർന്നുവീണ സംഭവത്തിനു പിന്നിൽ നാലു സാധ്യതകളാണ് കാണുന്നതെന്ന് യുക്രെയ്ൻ. ദേശീയ സുരക്ഷാ പ്രതിരോധ കൗൺസിൽ സെക്രട്ടറി ഒലെക്സി ഡാനിലോവാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മിസൈൽ ആക്രമണം, കൂട്ടിയിടി, എൻജിൻ തകരാർ, ഭീകരവാദം എന്നീ സാധ്യതകളാണ് ഇറാന്‍ അന്വേഷണ സംഘം റിപ്പോർട്ട് നൽകിയതിനു പിന്നാലെ ഡാനിലോവ് വെളിപ്പെടുത്തിയത്. ഇറാഖിലെ യുഎസിന്റെ വ്യോമതാവളങ്ങൾ ആക്രമിച്ചതിനു പിന്നാലെയാണ് വിമാനം തകർന്നത്. അതിനാൽ മിസൈൽ ആക്രമണമാണോ എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ രഹസ്യാന്വേഷണ ഏജൻസികൾ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ സംഭവത്തിനു പിന്നിൽ സാങ്കേതിക തകരാറാണെന്നാണ് വ്യക്തമാക്കിയത്.

ടെഹ്റാനിലെ വിമാനത്താവളത്തിൽനിന്നു പറന്നുയർന്ന ഉടനെ തകർന്നുവീണ വിമാനത്തിലെ യാത്രക്കാരും ജീവനക്കാരുമായി 176 പേരാണു മരിച്ചത്. റഷ്യൻ മിസൈൽ ആക്രമണമാണോ എന്നു സ്ഥിരീകരിക്കാൻ അപകടസ്ഥലം പരിശോധിക്കാൻ യുക്രെയ്ൻ അന്വേഷണ സംഘം തയാറെടുക്കുകയാണ്. സമൂഹമാധ്യമങ്ങളിൽ ഇറാൻ ഉപയോഗിക്കുന്ന റഷ്യൻ നിർമിത ടോർ–എം1 മിസൈലിന്റെ അവശിഷ്ടങ്ങളുടെ വിഡിയോ പ്രചരിച്ചിരുന്നു. എന്നാലിതു സ്ഥിരീകരിച്ചിട്ടില്ല.

വിമാനം തീപിടിച്ച് തകർന്ന് വീഴുന്നതിന്‍റെ ദൃശ്യങ്ങളും പ്രചരിച്ചിരുന്നു. ഇറാൻ യുഎസ് സൈനിക കേന്ദ്രങ്ങൾ ആക്രമിച്ച് മണിക്കൂറുകൾക്കുള്ളിലാണ് യുക്രെയിൻ വിമാനം ഇറാനിൽ ത‍ക‍ർന്ന് വീണത്. ഇതാണ് സംശയത്തിന് ഇട നൽകിയത്. എന്നാൽ മരിച്ചവരിൽ യുഎസ് പൗരന്മാർ ആരും തന്നെയില്ല. യാത്രക്കാരിൽ ഭൂരിഭാഗവും ഇറാൻ, ഇറാഖ് സ്വദേശികളായിരുന്നു. മുൻ സോവ്യറ്റ് യൂണിയൻ രാജ്യമായ യുക്രെയിൻ ഇപ്പോൾ യുഎസ് പക്ഷത്താണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button