KeralaLatest NewsNews

മരട് ഫ്ലാറ്റ് മഹാ സ്ഫോടനം: എല്ലാം തവിടു പൊടിയാകാൻ ഇനി ഒരു ദിവസം മാത്രം

കൊച്ചി: മരട് ഫ്ലാറ്റ് മഹാ സ്ഫോടനം നടക്കാൻ ഇനി മണിക്കൂറുകൾ മാത്രം.ഒരു ദിവസം കഴിയുമ്പോൾ എല്ലാം തവിടു പൊടിയാകും. വെടിമരുന്നിലേക്ക് തീപാറിക്കാൻ ബ്ലാസ്റ്റർ വിരലമർത്തുന്നതോടെ രണ്ടെണ്ണം ശനിയാഴ്ച മണ്ണോടുമണ്ണടിയും. ബാക്കി രണ്ടെണ്ണത്തിന് ഞായറാഴ്ച വരെയാണ് ആയുസ്സ്.

തീരപരിപാലന നിയമം ലംഘിച്ച് മരടിൽ പണിത നാല് ഫ്ലാറ്റുകൾ നിയന്ത്രിത സ്ഫോടനത്തിൽ തകർക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും അവസാനഘട്ടത്തിലെത്തി. മുൻ ഉടമകളിൽ ഭൂരിപക്ഷം പേർക്കും പഴയ ഫ്ലാറ്റിന്റെ ഇപ്പോഴത്തെ അവസ്ഥ കാണാൻപോലും ധൈര്യമില്ല. ഒരു ദിവസം കൂടി കഴിഞ്ഞാൽ ഇവ ഫ്ലാറ്റുകളല്ല, അവശിഷ്ടങ്ങൾ മാത്രം.

ആൽഫ സെറീൻ ഒഴികെയുള്ള എല്ലായിടത്തും സ്ഫോടകവസ്തുക്കൾ നിറച്ചുകഴിഞ്ഞു. വെള്ളിയാഴ്ച അവസാന കണക്ഷനുകൾ നൽകും. ഹോളിഫെയ്ത്ത് എച്ച്.ടു.ഒ.യാണ് ആദ്യം വീഴുന്നത്. ശനിയാഴ്ച രാവിലെ 11-ന്. അര മണിക്കൂറിനകം ആൽഫ സെറീനിന്റെ രണ്ട് ടവറുകളും നിലംപതിക്കും. ഞായറാഴ്ച രാവിലെ 11-ന് ജെയിൻ കോറൽകോവും രണ്ടുമണിക്ക് ഗോൾഡൻ കായലോരവും തകർന്നുവീഴും. വ്യാഴാഴ്ച അന്തിമ വിലയിരുത്തലുകളായിരുന്നു. വെള്ളിയാഴ്ച മോക് ഡ്രില്ലുണ്ട്.

ALSO READ: സംസ്ഥാനത്ത് റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകള്‍ക്ക് അനുകൂല്യം നഷ്ടമായി : വിശദാംശങ്ങള്‍ പുറത്തുവിട്ട് അധികൃതര്‍

ഹോളിഫെയ്ത്ത് എച്ച്.ടു.ഒ., ആൽഫ സെറീൻ ഫ്ലാറ്റുകളുടെ 200 മീറ്റർ ചുറ്റളവിലുള്ളവരെ ശനിയാഴ്ച രാവിലെ ഒമ്പതുമണിക്കു മുമ്പ് ഒഴിപ്പിക്കും. എട്ടു മുതൽ നാലു വരെ ഇത്രയും ഭാഗത്ത് നിരോധനാജ്ഞയുണ്ട്. 200 മീ. അകലെ നിന്ന് സ്ഫോടനങ്ങൾ കാണാൻ കഴിയും. പറക്കൽരഹിത മേഖല (നോ ഫ്ളൈ സോൺ) യാണിത്. ഒഴിപ്പിക്കുന്ന പ്രദേശത്ത് വ്യാഴാഴ്ച അടയാളമായി കൊടി വെച്ചുതുടങ്ങി. ഫ്രാറ്റുകൾ വീഴുമ്പോഴുള്ള പ്രകമ്പനം പഠിക്കാൻ ചെന്നൈ ഐ.ഐ.ടി. സംഘം എത്തി. ഇവർ ഇതിനുള്ള ഉപകരണങ്ങൾ സ്ഥാപിച്ചു. ചീഫ് സെക്രട്ടറി ടോം ജോസ് വ്യാഴാഴ്ച വൈകീട്ട് ഫ്ലാറ്റുകൾ സന്ദർശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button