USALatest NewsNewsInternational

ഇറാന്‍റെ ആഭ്യന്തര കാര്യങ്ങളെ പരാമർശിച്ച് ട്രംപ്, സമാധാനപരമായി പ്രതിഷേധിക്കുന്നവരെ കൂട്ടക്കൊല ചെയ്യരുതെന്ന് ട്വീറ്റ്

വാഷിങ്ടൻ : ഇറാനെതിരെ പുതിയ തന്ത്രവുമായി അമേരിക്കൻ പ്രസി‍ഡന്‍റ് ഡൊണൾഡ് ട്രംപ്. യുക്രെയ്ൻ യാത്രവിമാനം തകർന്നുവീണതു മിസൈലേറ്റെന്നു തുറന്നു സമ്മതിച്ച ഇറാനെതിരെ അസവരം മുതലെടുക്കുകയാണ് ട്രംപ്. ഇറാൻ ജനതയുടെ നിരന്തരമായ പ്രതിഷേധത്തെക്കുറിച്ചു വസ്തുതകൾ നിരീക്ഷിക്കാനും റിപ്പോർട്ട് ചെയ്യാനും ഇറാനിയൻ സർക്കാർ മനുഷ്യാവകാശ പ്രവർത്തകരെ അനുവദിക്കണമെന്നായിരുന്നു ട്രംപിന്‍റെ ട്വീറ്റ്. അന്താരാഷ്ട്ര തലത്തിൽ ഇറാനെതിരായ വികാരം ഉണ്ടാക്കുകയാണ് ട്രംപിന്‍റെ ലക്ഷ്യമെന്ന് വ്യക്തം. ഇറാന്‍ സൈന്യത്തിന് പറ്റിയ അബദ്ധമാണ് വിമാനം തകർന്നതിന് കാരണമെന്ന കാര്യം പുറത്ത് വന്നതിന് ശേഷം അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ പ്രതിരോധത്തിലാണ് ഇറാൻ.

വിമാനം തകർന്ന് നിരവധി പേർ കൊല്ലപ്പെട്ട സംഭവത്തിൽ ആദരവ് അർപ്പിക്കുന്നതിനായി എത്തിയ വിദ്യാർഥികളെ ഭീകരവിരുദ്ധ മുദ്രാവാക്യം വിളിച്ച് ഇറാനിയൻ പൊലീസ് പിരിച്ചുവിട്ടതിനു പിന്നാലെയാണ് ട്രംപിന്റെ ട്വിറ്റ്. വ്യോമ ദുരന്തത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ നൂറുകണക്കിനു വിദ്യാർഥികൾ ടെഹ്‌റാനിലെ അമീർ കബീർ സർവകലാശാലയിൽ ഒത്തുകൂടിയിരുന്നു.

‘ഇറാനിലെ ധീരരും ക്ഷമയുള്ളവരുമായ ജനങ്ങളോട്; എന്റെ പ്രസിഡൻസിയുടെ തുടക്കം മുതൽ നിങ്ങളോടൊപ്പം നിന്നു. എന്റെ ഭരണകൂടം നിങ്ങളോടൊപ്പം തുടരും. ഞങ്ങൾ നിങ്ങളുടെ പ്രതിഷേധത്തെ അടുത്തറിയുന്നു, നിങ്ങളുടെ ധൈര്യത്തിൽ നിന്നു പ്രചോദനം ഉൾക്കൊള്ളുന്നു. സമാധാനപരമായി പ്രതിഷേധിക്കുന്നവരെ കൂട്ടക്കൊല ചെയ്യാനോ ഇന്റർനെറ്റ് റദ്ദാക്കാനോ കഴിയില്ല. ലോകം ഉറ്റുനോക്കുകയാണ്’– ട്രംപ് ട്വീറ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button