Latest NewsFootballNewsSports

മാഞ്ചസ്റ്റര്‍ സിറ്റിയുടെ പ്രതിരോധ താരത്തെ ടീമിലെത്തിക്കാന്‍ ആഴ്‌സണല്‍

ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ പ്രതിരോധനിരയിലെ സൂപ്പര്‍ താരമായ ജോണ്‍ സ്‌റ്റോണ്‍സിനെ ടീമിലെത്തിക്കാനുള്ള നീക്കങ്ങള്‍ തുടങ്ങി ആഴ്‌സനല്‍ പരിശീലകന്‍ മിക്കല്‍ അര്‍റ്റേറ്റ. നിലവില്‍ പത്താം സ്ഥാനത്തുള്ള ആഴ്‌സനലിന്റെ പ്രതിരോധനിര നിരന്തരം വിമര്‍ശനമേറ്റുവാങ്ങുന്നുണ്ട്. അതിനാല്‍ തന്നെ മികച്ച സെന്റര്‍ ബാക്കിന്റെ വിടവ് നികത്താനായി ഏറെ നാളായി മാനേജ്‌മെന്റ് ശ്രമിക്കുന്നുണ്ട്. മാഞ്ചസ്റ്റര്‍ സിറ്റിയില്‍ സഹപരിശീലകനായിരുന്ന അര്‍റ്റേറ്റയുമായി അടുത്തബന്ധം പുലര്‍ത്തുന്ന താരമാണ് സ്‌റ്റോണ്‍സ്.

ഇതിനിടെയാണിപ്പോള്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ സ്‌റ്റോണ്‍സിന്റെ പേര് ഉയരുന്നത്. ഇംഗ്ലണ്ട് ദേശീയ ടീമിന്റേയും മാഞ്ചസ്റ്റര്‍ സിറ്റിയുടേയും ആദ്യ ഇലവനില്‍ സ്ഥിരം സാന്നിധ്യമായിരുന്ന സ്‌റ്റോണ്‍സിന് അടുത്തിടെയായി നിരന്തരം പരുക്കേറ്റതോടെ ഇരുടീമുകളിലും സ്ഥാനം നഷ്ടമായിത്തുടങ്ങിയിരുന്നു

സ്‌റ്റോണ്‍സിനെ ടീമിലുള്‍പ്പെടുത്താന്‍ പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോളയ്ക്ക് ഈ അടുത്തിടെയായി താല്‍പര്യമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത വരുന്നത്. ഈ സാഹചര്യത്തില്‍ യൂറോ കപ്പിന് മുന്നോടിയായി കൂടുല്‍ മത്സരങ്ങള്‍ കളിച്ച് ദേശീയ ടീമില്‍ തിരിച്ചെത്താനാമ് സ്‌റ്റോണ്‍സ് ലക്ഷ്യമിടുന്നത്.അര്‍റ്റേറ്റയുമായി അടുത്ത ബന്ധമുള്ളതിനാല്‍ തന്നെ ഈ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ സ്‌റ്റോണ്‍സിനെ ആഴ്‌സണലില്‍ എത്തിക്കാനുള്ള നീക്കം അര്‍റ്റേറ്റ തുടങ്ങിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button