Latest NewsKeralaNews

പൗരത്വനിയമഭേദഗതി നിയമത്തില്‍ സീറോ മലബാര്‍ സഭയിലെ വിശ്വാസികള്‍ സ്വീകരിയ്‌ക്കേണ്ട നിലപാട് സംബന്ധിച്ച് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സര്‍ക്കുലര്‍ : എല്ലാ പള്ളികളിലും ഞായറാഴ്ച സര്‍ക്കുലര്‍ വായിക്കും

കൊച്ചി : പൗരത്വനിയമഭേദഗതി നിയമത്തില്‍ സീറോ മലബാര്‍ സഭയിലെ വിശ്വാസികള്‍ സ്വീകരിയ്ക്കേണ്ട നിലപാട് സംബന്ധിച്ച് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സര്‍ക്കുലര്‍. എല്ലാ പള്ളികളിലും ഞായറാഴ്ച സര്‍ക്കുലര്‍ വായിക്കും. പുതിയ ആരാധന ക്രമം സംബന്ധിച്ച് വത്തിക്കാന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായും പാപ്പയുടെ അനുമതി ലഭിച്ചാല്‍ ഉടന്‍ പുതിയ രീതി പ്രാബല്യത്തില്‍ വരുമെന്നും സര്‍ക്കുലറില്‍ പറയുന്നു. വരുന്ന ഞായറാഴ്ച സഭയുടെ കീഴിലെ പള്ളികളില്‍ വായിക്കാന്‍ വേണ്ടി തയ്യാറാക്കിയ സര്‍ക്കുലറിന്റെ പൂര്‍ണ്ണരൂപം ചുവടെ .

സിനഡ് അനന്തര സര്‍ക്കുലര്‍

സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തന്റെ സഹശുശ്രൂഷകരായ മെത്രാപ്പോലീത്താമാര്‍ക്കും മെത്രാന്മാര്‍ക്കും വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും തന്റെ അജപാലന ശുശ്രൂഷയ്ക്ക് ഏല്പിക്കപ്പെട്ടിരിക്കുന്ന എല്ലാ ദൈവജനത്തിനും എഴുതുന്ന സര്‍ക്കുലര്‍..

മിശിഹായില്‍ പ്രിയ സഹോദരീ സഹോദരരേ,

സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സഭയുടെ 28-ാമതു സിനഡ് സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗ് സെന്റ് തോമസില്‍ ജനുവരി 10 മുതല്‍ 15 വരെ നടന്ന വിവരം നിങ്ങള്‍ക്കറിയാമല്ലോ. തീക്ഷ്ണമായ പ്രാര്‍ത്ഥനയിലൂടെയും പരിത്യാഗത്തിലൂടെയും സിനഡിന്റെ വിജയത്തിനായി സഹായിച്ച എല്ലാവരെയും ഞാന്‍ നന്ദിയോടെ ഓര്‍മ്മിക്കുന്നു.

മൂന്നു ദിവസം നീ ഒരുക്ക ധ്യാനത്തിനു ശേഷമാണ് പിതാക്കന്മാര്‍ സിനഡിലേയ്ക്ക് പ്രവേശിച്ചത്. സിനഡിന്റെ പ്രാരംഭത്തില്‍ ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ചുബിഷപ്പ് ജാന്‍ത്തീസ്ത ദി ക്വാത്രോ സിനഡിനെ അഭിസംബോധന ചെയ്തു സംസാരിച്ചു.

നമ്മുടെ സഭയിലെ 64 മെത്രാന്മാരില്‍ 57 പേര്‍ സിനഡില്‍ സംന്ധിച്ചു. സഭയെയും നമ്മുടെ നാടിനെയും സംബന്ധിക്കുന്ന ഒട്ടനവധി വിഷയങ്ങളില്‍ സിനഡ് ക്രിയാത്മകമായ ചര്‍ച്ചകള്‍ നടത്തി തീരുമാനങ്ങള്‍ എടുക്കുകയുണ്ടായി.

1. കാര്‍ഷികരംഗം

കേരളത്തിലെ കാര്‍ഷികരംഗം ഗുരുതരമായ പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നത്. കാര്‍ഷികോല്‍പന്നങ്ങളുടെ വിലത്തകര്‍ച്ചമൂലം കര്‍ഷകകുടുംബങ്ങള്‍ ഉപജീവനത്തിന് വകയില്ലാതെ ഉഴലുകയാണ്. തുടര്‍ച്ചയായുണ്ടായ പ്രളയങ്ങള്‍ കേരളത്തിലെ കര്‍ഷകരെ ദുരിതക്കയത്തില്‍ ആഴ്ത്തിയിരിക്കുകയാണ്. വന്യമൃഗങ്ങള്‍ കര്‍ഷകരുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയിട്ട് കാലമേറെയായി.

കര്‍ഷകര്‍ അനുഭവിക്കുന്ന ദുരവസ്ഥ പരിഹരിക്കാനായി പൊതുസമൂഹവുമായി ചേര്‍ന്ന് സഭ സജീവമായി രംഗത്തിറങ്ങണമെന്ന് സിനഡ് തീരുമാനിച്ചു. കര്‍ഷകരുടെ ആവശ്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊുവരുന്നതിനായി വിവിധ കേന്ദ്രങ്ങളില്‍ കര്‍ഷകരുടെ മഹാസംഗമങ്ങള്‍ നടത്തിയ രൂപതകളെ സിനഡ് അഭിനന്ദിച്ചു.

കര്‍ഷക പെന്‍ഷന്‍ പ്രതിമാസം പതിനായിരം രൂപയായി ഉയര്‍ത്തുക, കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളുക, വന്യമൃഗങ്ങളെ വനാതിര്‍ത്തിക്കുള്ളില്‍ നിലനിര്‍ത്താന്‍ ആവശ്യമായ നടപടികളെടുക്കുക, സര്‍ക്കാര്‍ സത്വരമായി ഇടപെടുക, കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് ഡോ. എം.എസ്. സ്വാമിനാഥന്‍ കമ്മീഷന്‍ നിര്‍ദ്ദേശം അനുസരിച്ച് താങ്ങുവില നിശ്ചയിക്കുക, കാര്‍ഷിക ജോലികള്‍ ദേശീയ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് കര്‍ഷകര്‍ സര്‍ക്കാരിന് മുമ്ബില്‍ വയ്ക്കുന്നത്.

കര്‍ഷകരുടെ തികച്ചും ന്യായമായ ഈ ആവശ്യങ്ങളോട് ഉദാരപൂര്‍ണമായ സമീപനം സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉാകുമെന്ന് സിനഡ് പ്രത്യാശിക്കുകയാണ്. ‘തന്റെ ജനത്തിന്റെ ക്ലേശങ്ങള്‍ കാണുകയും അവരുടെ രോദനം കേള്‍ക്കുകയും ചെയ്യുന്ന’ ദൈവം (പുറ 3:7) നല്ല കാലാവസ്ഥയും സമൃദ്ധിയും നല്‍കി നമ്മുടെ കര്‍ഷകരെ അനുഗ്രഹിക്കാനായി നമുക്ക് പ്രാര്‍ത്ഥിക്കാം.

2. പൗരത്വ ഭേദഗതി നിയമം

പൗരത്വഭേദഗതി നിയമത്തക്കുറിച്ച് രാജ്യത്ത് നിലവിലുള്ള ആശങ്കകളും അസ്വസ്ഥതകളും പരിഹരിക്കാന്‍ തയ്യാറാകണമെന്ന് സിനഡ് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. ഭാരതത്തിന്റെ പവിത്രമായ ഭരണഘടന അവികലമായി പരിരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പു വരുത്താന്‍ നിയമനിര്‍മ്മാതാക്കള്‍ ശ്രദ്ധിക്കണം. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളിലൊന്നായ മതേതരത്വം ഈ നിയമംമൂലം സംശയത്തിന്റെ ദൃഷ്ടിയില്‍ നില്‍ക്കാന്‍ ഇടവരരുത്.

തിരിച്ചുപോകാന്‍ ഇടമില്ലാത്ത വിധം രാജ്യത്തുള്ള അഭയാര്‍ഥികളെ മത പരിഗണന കൂടാതെ സ്വീകരിക്കാനും പൗരത്വം നല്‍കാനും സര്‍ക്കാര്‍ തയ്യാറാകണം എന്നതാണ് സഭയുടെ നിലപാട്. പുതുതായി പൗരത്വം നല്കുന്നവരെ പുനരധിവസിപ്പിക്കുമ്‌ബോള്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ സാംസ്‌കാരിക പൈതൃകത്തെ കൂടി സര്‍ക്കാര്‍ പരിഗണിക്കണം.

അഭയാര്‍ത്ഥികളില്‍ ചിലരെ മതാടിസ്ഥാനത്തില്‍ വേര്‍തിരിക്കാനും പൗരത്വം നിഷേധിച്ച് സ്ഥിരമായി അഭയാര്‍ത്ഥിക്യാമ്ബുകളില്‍ പാര്‍പ്പിക്കാനുമുള്ള നീക്കം ഉപേക്ഷിക്കണം. ഇക്കാര്യത്തിലുള്ള സര്‍ക്കാരിന്റെ നിലപാടില്‍ കൂടുതല്‍ വ്യക്തത ആവശ്യമാണ്.

സര്‍ക്കാര്‍ നിയമങ്ങളെ എതിര്‍ക്കാന്‍ അക്രമമാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതും ജനകീയസമരങ്ങളെ ക്രൂരമായി അടിച്ചമര്‍ത്തി നിശബ്ദമാക്കാന്‍ ശ്രമിക്കുന്നതും ഒരു പോലെ അധാര്‍മികമാണ്. ഭാരതം എന്ന മഹത്തായ രാജ്യത്ത് മതേതരത്വവും തുല്യനീതിയും നടപ്പിലാകുന്നുന്നെ് ഓരോ പൗരനെയും ബോധ്യപ്പെടുത്താന്‍ ഭരണകൂടത്തിന് ഉത്തരവാദിത്വമുണ്ട് .

3. ന്യൂനപക്ഷക്ഷേമ പദ്ധതികളിലെ വിവേചനം

ന്യൂനപക്ഷ വിഭാഗങ്ങളുടെ ഉന്നമനത്തിനായി സര്‍ക്കാര്‍തലത്തില്‍ നടപ്പിലാക്കുന്ന പദ്ധതികളില്‍ ക്രൈസ്തവര്‍ വിവേചനം അനുഭവിക്കുന്നതായി സിനഡ് വിലയിരുത്തി. നിയമപരമായി തന്നെ കേരളത്തിലെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ചിലവിടുന്ന തുകയുടെ 80% ഒരു ന്യൂനപക്ഷ വിഭാഗത്തിനു മാത്രമായി സംവരണം ചെയ്തിരിക്കുകയാണ്. ശേഷിക്കുന്ന 20% ആണ് ന്യൂനപക്ഷങ്ങളിലെ മറ്റ് 5 വിഭാഗങ്ങള്‍ക്കുമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നത്.

ഈ അനീതി പരിഹരിച്ച് ജനസംഖ്യാനുപാതികമായി ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം.

വിവിധ മത്സര പരീക്ഷകള്‍ക്കുള്ള പരിശീലന കേന്ദ്രങ്ങളായി 45-ല്‍ പരം സെന്ററുകള്‍ സര്‍ക്കാര്‍ ചിലവില്‍ ന്യൂനപക്ഷ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്നു്. ഇവ എല്ലാ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും നീതിപൂര്‍വ്വകമായി വിഭജിച്ച് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. കൂടാതെ ജില്ലാതല ന്യൂനപക്ഷ കോര്‍ഡിനേഷന്‍ കമ്മിറ്റികളിലെ അംഗങ്ങളില്‍ ക്രൈസ്തവപ്രാതിനിധ്യം നാമമാത്രമായി ചുരുക്കിയത് നീതിപൂര്‍വ്വമാണോ എന്ന് വിലയിരുത്തേതും സര്‍ക്കാരാണ്.

4. മുന്നോക്ക വിഭാഗങ്ങളിലെ പിന്നോക്കക്കാരുടെ സംവരണം

സംവരണേതര വിഭാഗങ്ങളിലെ സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് (ഇ.ഡബ്യു.എസ്.) സര്‍ക്കാര്‍ സര്‍വീസിലും ഉന്നത വിദ്യാഭ്യാസരംഗത്തും 10 ശതമാനം സംവരണം എന്ന കേന്ദ്രനിയമം നടപ്പിലാക്കുന്നതിനായി കേരള സംസ്ഥാന മന്ത്രിസഭ കൈക്കൊണ്ട തീരുമാനത്തെ സിനഡ് സ്വാഗതം ചെയ്യുന്നു. സര്‍ക്കാര്‍ സര്‍വ്വീസുകളില്‍ സംവരണേതര ക്രൈസ്തവ വിഭാഗങ്ങള്‍ പുറന്തള്ളപ്പെട്ടുകൊിണ്ടിരിക്കുന്ന ഇപ്പോഴത്തെ അവസ്ഥയില്‍ പ്രത്യാശയ്ക്ക് വക നല്‍കുന്ന നടപടിയാണിത്.

എന്നാല്‍, സംവരണത്തിനു മാനദണ്ഡമായി കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച ഭൂപരിധി സംസ്ഥാനസര്‍ക്കാര്‍ പുനര്‍നിര്‍ണ്ണയിച്ചത് അനീതിപരമാണെന്ന് സിനഡ് വിലയിരുത്തി. ഭൂപരിധി സംബന്ധിച്ച കേന്ദ്രമാനദണ്ഡമായ 5 ഏക്കറില്‍ നിന്ന് 2.5 ഏക്കര്‍ ആയി സംസ്ഥാന ഗവണ്‍മെന്റ് കുറച്ചിരിക്കുകയാണ്.

ഇതിനോടകം സാമ്പത്തിക സംവരണം നടപ്പിലാക്കിയ ഒരു സംസ്ഥാനവും കൃഷി ഭൂമിയുടെ അളവ് കേന്ദ്ര മാനദണ്ഡത്തില്‍ നിന്ന് താഴ്ത്തി നിശ്ചയിച്ചിട്ടില്ല എന്നിരിക്കെ കേരളം മാത്രം ഭൂപരിധി വെട്ടിക്കുറച്ചത് സര്‍ക്കാര്‍ പുന:പരിശോധിക്കേതാണ്.

കെ.എ.എസ്. ഉള്‍പ്പടെ പി.എസ്.സി. ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്ന തസ്തികകള്‍ക്കുകൂടി ബാധകമാകത്തക്ക വിധത്തില്‍ മുന്‍കാലപ്രാബല്യത്തോടെ സംസ്ഥാനത്ത് 10 ശതമാനം ഇ.ഡബ്ലിയു.എസ്. സംവരണം നടപ്പില്‍ വരുത്തുന്നതിനുള്ള തീരുമാനം ഉണ്ടാകണമെന്ന് സിനഡ് സംസ്ഥാനസര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.

5. ക്രൈസ്തവര്‍ക്കെതിരായ അക്രമങ്ങള്‍

ആഗോള തലത്തില്‍ ക്രൈസ്തവര്‍ക്കെതിരേ വര്‍ദ്ധിച്ചുവരുന്ന പീഡനങ്ങളില്‍ സിനഡു പിതാക്കന്മാര്‍ ആശങ്ക രേഖപ്പെടുത്തി. ക്രിസ്തുമസ് നാളില്‍ നൈജീരിയായില്‍ നടന്ന ക്രിസ്ത്യന്‍ കൂട്ടക്കുരുതി മനുഷ്യ മനസ്സാക്ഷിയെ നടുക്കുന്നതായിരുന്നു. പ്രണയക്കുരുക്കില്‍പെട്ട് കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ കൊല്ലപ്പെടുന്ന സാഹചര്യം ഗൗരവത്തോടെ കാണേണ്ടതാണ്.

മതസൗഹാര്‍ദ്ദത്തെയും സാമൂഹിക സമാധാനത്തെയും അപകടപ്പെടുത്തുന്ന രീതിയില്‍ ദുരുദ്ദേശപരമായ മതാന്തരപ്രണയങ്ങള്‍ കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്നത് ആശങ്കാജനകമാണ്. ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമാക്കി ആസൂത്രിതമായ തോതില്‍ ഇത്തരം നീക്കങ്ങള്‍ നടക്കുന്നു എന്നത് വസ്തുതയാണ്. കേരളത്തില്‍ നിന്ന് ഐ.എസ്. ഭീകര സംഘടനയിലേക്ക് പോലും ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ റിക്രൂട്ട് ചെയ്യപ്പെട്ടു എന്നത് നമ്മുടെ കണ്ണ് തുറപ്പിക്കേതാണ്.

മതങ്ങള്‍ തമ്മിലുള്ള സൗഹൃദത്തെസാധിക്കുന്ന തരത്തില്‍ ഇത്തരം പ്രണയന്ധങ്ങളെ ആരും മനസിലാക്കരുത്. ഈ വിഷയത്തെ മതപരമായി മനസ്സിലാക്കാതെ സമൂഹത്തെ ദോഷകരമായി ബാധിക്കുന്നക്രമസമാധാന പ്രശ്‌നമായോ ഭീകരവാദപ്രവര്‍ത്തനമായോ മനസ്സിലാക്കി നിയമപാലകര്‍ സത്വര നടപടി എടുക്കണമെന്ന് സിനഡ് ആവശ്യപ്പെടുന്നു. ഈ വിഷയത്തിന്റെ അപകടങ്ങളെക്കുറിച്ച് രക്ഷകര്‍ത്താക്കളെയും കുട്ടികളെയും ഒരുപോലെ ബോധവല്‍ക്കരിക്കാന്‍ ഉള്ള ശ്രമങ്ങള്‍ ആരംഭിക്കണമെന്നും സിനഡ് തീരുമാനിച്ചു.

6. ആരാധനാക്രമം

1989-ല്‍ നടപ്പിലാക്കിയ സീറോ മലബാര്‍ കുര്‍ബാനക്രമത്തിന്റെ പരിഷ്‌കരണം സഭയുടെ ചിരകാല ആഗ്രഹമായിരുന്നു. നമ്മുടെ സഭയുടെ കുര്‍ബാനക്രമത്തിന്റെ നവീകരണത്തക്കുറിച്ച് സിനഡ് പിതാക്കന്‍മാര്‍ വിശദമായ ചര്‍ച്ചകള്‍ നടത്തുകയുായി.

വിവിധ രൂപതകളില്‍നിന്നു ലഭിച്ച നിര്‍ദേശങ്ങളുടെ വെളിച്ചത്തില്‍ സഭയുടെ കേന്ദ്ര ലിറ്റര്‍ജി കമ്മീഷനും പ്രത്യേക ആരാധനക്രമ സമിതിയും വിശദമായി പഠിച്ചു തയ്യാറാക്കിയ പരിഷ്‌കരിച്ച കുര്‍ബാനക്രമമാണ് സിനഡില്‍ ചര്‍ച്ച ചെയ്യപ്പെട്ടത്.

പ്രാര്‍ത്ഥനയിലും പരിശുദ്ധാത്മാവിന്റെ ചൈതന്യത്തിലും വിശദമായ ചര്‍ച്ചകള്‍ക്കും ആഴമായ വിചിന്തനങ്ങള്‍ക്കുംശേഷം നമ്മുടെ കുര്‍ബാനയുടെ പരിഷ്‌കരിച്ച ക്രമം സിനഡ് പിതാക്കന്മാര്‍ ഐകകണ്‌ഠ്യേന അംഗീകരിച്ചു.

പരിഷ്‌കരിച്ച കുര്‍ബാനക്രമം പരിശുദ്ധ സിംഹാസനത്തിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കുന്നതാണ്. മാര്‍പ്പാപ്പയുടെ അംഗീകാരത്തോടെ പരിഷ്‌കരിച്ച കുര്‍ബാനക്രമം നമ്മുടെ സഭയില്‍ നടപ്പില്‍ വരുന്നതാണ്.

വി. കുര്‍ബാനയുടെ അര്‍പ്പണ രീതിയിലുള്ള ഏകീകരണം എന്ന ലക്ഷ്യത്തോടെ 1999 നവംര്‍ മാസത്തിലെ സിനഡില്‍ ഐകകണ്‌ഠ്യേന എടുത്ത തീരുമാനമാണ് സിനഡിന്റെ ഔദ്യോഗിക നിലപാട്. വിശുദ്ധ കുര്‍ബാന അര്‍പ്പണ രീതിയില്‍ ഐക്യം ഉണ്ടാകേണ്ടതിന്റെ ആവശ്യകത സിനഡ് ഊന്നി പറയുകയും ഐക്യത്തിലേയ്ക്ക് നീങ്ങാന്‍ എല്ലാവരെയും ആഹ്വാനം ചെയ്യുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button