Latest NewsNewsKuwaitGulf

ഗൾഫ് രാജ്യം കഴിഞ്ഞ വർഷം നാടുകടത്തിയത് നാല്‍പതിനായിരം വിദേശികളെ : ഭൂരിഭാഗവും ഇന്ത്യക്കാരെന്ന് റിപ്പോർട്ട്

കുവൈറ്റ് സിറ്റി : കഴിഞ്ഞ വർഷം നാൽപതിനായിരം വിദേശികളെ കുവൈറ്റിൽ നിന്നും നാട് കടത്തിയതായി റിപ്പോർട്ട്. നാടുകടത്തപ്പെട്ടവരിൽ ഏറെയും താമസ നിയമ ലംഘനത്തിനു പിടിയിലായവരരാണെന്നും,വിവിധ കാരണങ്ങളാൽ നാടുകടത്തിയവരിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ക്രിമിനൽ കേസുകൾ, മറ്റു നിയമ വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയെ തുടർന്നു അറസ്റ്റിൽ ആയവരും നാടുകടത്തപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഇരുപത് രാജ്യങ്ങളിൽ നിന്നുമായി 13000 സ്ത്രീകളും 27000 പുരുഷന്മാരും നാട്ടുകടത്തപ്പെട്ടരിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇന്ത്യക്കാർ കഴിഞ്ഞാൽ കൂടുതൽ ആളുകൾ ബംഗ്ലാദേശ്, ഈജിപ്ത്‌ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്നു റിപ്പോർട്ടിൽ പറയുന്നു.

Also read : ‘സ്വന്തം ഭാര്യയെ തന്നെക്കാളേറെ സ്നേഹിച്ച കാമുകനെ നേരിട്ട ഭർത്താവ്’, പ്രചോദനമായി ഫേസ്ബുക്ക് കുറിപ്പ്

2018നെക്കാൾ നാടുകടത്തപ്പെട്ടവരുടെ എണ്ണത്തിൽ 2019ൽ പതിനാലായിരം പേരുടെ വർധനവാണുണ്ടായത്. 23000 പേർ നാടുകടത്തൽ കേന്ദ്രം വഴിയും പതിനേഴായിരം പേർ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് ഇൻവെസ്റ്റിഗേഷൻ ഓഫ് റെസിഡൻസ് അഫയേഴ്‌സ് വഴിയുമാണു നാടു കടത്തിയത്. കഴിഞ്ഞ നവംബർ അവസാനത്തോടെ പിടിയിലായവരെ രാജ്യത്തു നിന്നും പുറത്താക്കുന്നത്‌ നാടു കടത്തൽ കേന്ദ്രം വഴി മാത്രമായി നിജപ്പെടുത്തിയിരുന്നു. ഇവരെ രാജ്യത്തേക്ക്‌ തിരിച്ചുവരാൻ സാധിക്കാത്ത രീതിയിൽ വിരലടയാളം രേഖപ്പെടുത്തിയ ശേഷമാകും നാടുകടത്തുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button