CricketLatest NewsNewsSports

ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഈ സംഭവത്തിന് മുമ്പോ ശേഷമോ ഇങ്ങനെയൊന്ന് ഉണ്ടായിട്ടില്ല ; ആ ചരിത്രത്തിന് ഇന്നേക്ക് 20 വയസ്

ക്രിക്കറ്റിന്റെ ഏറ്റവും സുന്ദരമായ ഫോര്‍മാറ്റ് എന്നാണ് ടെസ്റ്റ് ക്രിക്കറ്റിനെ എല്ലാവരും വിശേഷിപ്പിക്കുന്നത്. തുടര്‍ട്ടയായി അഞ്ച് ദിവസങ്ങള്‍ കളത്തിലിറങ്ങി വിജയം വെട്ടിപിടിക്കുക എന്നത് നിസാരകാര്യമല്ല. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ മുമ്പ് സംഭവിക്കാത്തതും ഇനി സംഭവിക്കാന്‍ സാധ്യതയില്ലാത്തതുമായ ഒരു അത്യപൂര്‍വ മത്സരം അവസാനിച്ചതിന്റെ 20-ാം വാര്‍ഷികമാണ് ഇന്ന്.

2000-ലെ ഏറ്റവും മികച്ച രണ്ട് ടെസ്റ്റ് ടീമുകളായ ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും തമ്മിലുള്ള പരമ്പരയിലാണ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഇടം പിടിച്ച സംഭവം. രണ്ട് ടീമുകളും ഓരോ ഇന്നിങ്‌സുകള്‍ വീതം മാത്രമേ ബാറ്റ് ചെയ്തുള്ളൂ. മാത്രവുമല്ല ഓരോ ഇന്നിംഗ്‌സ് ഇരു ടീമുകളും ഉപേക്ഷിക്കുകയും ഒടുവില്‍ ഇംഗ്ലണ്ട് രണ്ട് വിക്കറ്റിന് ജയിക്കുകയും ചെയ്തു.

ജനുവരി 14-നായിരുന്നു മത്സരം തുടങ്ങിയത്. ആദ്യ ദിനം, ബാറ്റിങ് ആരംഭിച്ചത് ദക്ഷിണാഫ്രിക്ക. ആദ്യദിനം കളിയവസാനിക്കുമ്പോള്‍ ആറിന് 155 റണ്‍സ് . രണ്ടാം ദിനമെത്തിയ മഴ മൂന്ന്, നാല് ദിവസങ്ങളില്‍ കൂടി പെയ്തു. ഇതോടെ മൂന്ന് ദിവസത്തെ മത്സരം ഉപേക്ഷിച്ചു. അതോടെ അവശേഷിക്കുന്നത് ഒരു ദിനം മാത്രമായി. ഈ മത്സരത്തിന് വിജയികളുണ്ടാകില്ല എന്ന് എല്ലാവരും വിധിയെഴുതി. എന്നാല്‍ അഞ്ചാം ദിവസം മത്സരം തുടങ്ങുന്നതിന് മുമ്പ് ഇംഗ്ലീഷ് ക്യാപ്റ്റന്‍ നാസര്‍ ഹുസൈനും ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റന്‍ ഹാന്‍സി ക്രോണിയയും കണ്ടുമുട്ടി. അവിടെവെച്ച് ഇരു ക്യാപ്റ്റന്മാരും ഒരു നിര്‍ണായക തീരുമാനമെടുത്തു. ഇരുവരും മത്സരത്തിന്റെ ഓരോ ഇന്നിങ്‌സ് വീതം ഉപേക്ഷിക്കുക. ഇതോടെ ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിങ്‌സില്‍ എട്ടിന് 248 റണ്‍സെന്ന നിലയില്‍ ഒന്നാമിന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു.

ക്രിക്കറ്റ് നിയമത്തില്‍ ഒന്നാമിന്നിങ്‌സ് ഉപേക്ഷിക്കാന്‍ അനുവാദമില്ലാത്തത് കൊണ്ട് ഇംഗ്ലണ്ട് ഇന്നിങ്‌സ് റണ്‍സെടുക്കാതെ ഡിക്ലയര്‍ ചെയ്തു. ഇതോടെ ദക്ഷിണാഫ്രിക്ക രണ്ടാമിന്നിങ്‌സ് ഉപേക്ഷിച്ചു. ഇതോടെ അവസാനദിനം അവശേഷിക്കുന്നത് ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്‌സ് മാത്രം. ഇതോടെ ഇംഗ്ലണ്ടിന്റെ വിജയ ലക്ഷ്യം 249 റണ്‍സായി. 75.1 ഓവറില്‍ ഇംഗ്ലണ്ട് എട്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. 73 റണ്‍സ് നേടിയ അലെക്‌സ് സ്റ്റുവര്‍ട്ടിന്റെയും 69 റണ്‍സ് നേടിയ മൈക്കല്‍ വോണിന്റെയും ഇന്നിങ്‌സുകളാണ് ഇംഗ്ലണ്ടിന് അന്ന് തുണയായത്. ടെസ്റ്റ് ക്രിക്കറ്റില്‍ അന്നേവരെ കണ്ടിട്ടില്ലാത്ത ഒരു അത്യപൂര്‍വ്വ മത്സരത്തിന് കൂടിയായിരുന്നു അന്ന് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button