Latest NewsIndiaNews

സൈനികനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി : സംഭവം ജമ്മുകശ്മീരിൽ

ശ്രീനഗർ : സൈനികനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ജമ്മുകശ്മീരിൽ ഉദ്ദംപൂര്‍ ജില്ലയിലെ റെഹംബല്‍ പ്രദേശത്തുള്ള ചിനാര്‍ സൈനിക ക്യാമ്പിൽ പഞ്ചാബിലെ ഹോഷിയാർപൂർ സ്വദേശിയായ പ്രിൻസ് കുമാർ (25) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഗാർ‌ഡ് ഡ്യൂട്ടിയിലായിരിക്കുന്ന സമയത്ത് സർവ്വീസ് റൈഫിൾ ഉപയോ​ഗിച്ച് പ്രിൻസ് സ്വയം വെടിവക്കുകയായിരുന്നുവെന്ന് ഉദ്ദംപൂർ ജില്ലാ പൊലീസ് മേധാവി രാജീവ് പാണ്ഡെ പറഞ്ഞു.

Also read : സ്ത്രീയെ ശല്യം ചെയ്ത യുവാവിനെ സ്ത്രീയുടെ വീട്ടുകാര്‍ തല്ലിക്കൊന്നു

ആത്മഹത്യക്ക് പിന്നിലെ കാരണം വ്യക്തമല്ല.പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം മാത്രമേ എന്തെങ്കിലും പറയാൻ സാധിക്കൂ. മൃതദേഹം ജന്മനത്തിലേക്ക് അയക്കുമെന്നും സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പ്രാഥമിക അന്വേഷണം ആരംഭിച്ചതായും രാജീവ് പാണ്ഡെ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button