Latest NewsNewsGulfOman

ഗൾഫ് രാജ്യം കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നാടുകടത്തിയത് 477 പ്രവാസികളെ

മസ്‌ക്കറ്റ് : 477 പ്രവാസികളെ കഴിഞ്ഞ രണ്ടാഴ്ചക്കിടെ നാടുകടത്തിയതായി ഒമാൻ. ജനുവരി അഞ്ച് മുതല്‍ 18 വരെ നടത്തിയ പരിശോധകളിലാണ് ഇത്രയധികം പേര്‍ പിടിയിലായതെന്നും തൊഴില്‍ നിയമലംഘനങ്ങളുടെ പേരിലാണ് നടപടിയെന്നും മാന്‍പവര്‍ മന്ത്രാലയം അറിയിച്ചു. തൊഴില്‍ വിപണി നിയന്ത്രിക്കാനും നിയമലംഘനങ്ങള്‍ കണ്ടെത്താനും ലക്ഷ്യമിട്ട് മാന്‍പവര്‍ മന്ത്രാലയം സ്വീകരിക്കുന്ന നടപടികളുടെ ഭാഗമായിരുന്നു പരിശോധന.

Also read : ദുബായിലെ ഏറ്റവും മികച്ചതും മോശവുമായ സര്‍ക്കാര്‍ സേവന കേന്ദ്രങ്ങള്‍ പ്രഖ്യാപിച്ചു

മന്ത്രാലയത്തിന് കീഴിലുള്ള പരിശോധക സംഘം മസ്‍കത്ത് ഗവര്‍ണറേറ്റില്‍ മാത്രം നടത്തിയ ഇന്‍സ്‍പെക്ഷന്‍ ക്യാമ്പയിനിലാണ് 477 പ്രവാസികളെ അറസ്റ്റ് ചെയ്തതെന്നും തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടത് അത്യാവശ്യമാണെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button