KeralaLatest NewsNews

നി​വി​ൻ പോ​ളിയുടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്ന് 80 പേർക്കുള്ള ചിക്കനും പൊറോട്ടയും കവര്‍ന്നു; മോഷണം നടത്തിയത് കാറിലെത്തിയ സംഘം

മ​ട്ട​ന്നൂ​ർ: നി​വി​ൻ പോ​ളി ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്ന് കാ​റി​ലെ​ത്തി​യ നാ​ലം​ഗ​സം​ഘം ഭ​ക്ഷ​ണ​വു​മാ​യി ക​ട​ന്നു. ഇ​ന്ന​ലെ രാ​ത്രി 10 മണിയോടെയാണ് സംഭവം. നി​വി​ൻ പോ​ളി നാ​യ​ക​നാ​യ പ​ട​വെ​ട്ട് സി​നി​മ​യു​ടെ കാ​ഞ്ഞി​ലേ​രി​യി​ലുള്ള ലൊക്കേഷനിലാണ് മോഷണം നടന്നത്. എൺപതോളം അ​ഭി​നേ​താ​ക്ക​ൾ​ക്കും പി​ന്ന​ണി പ്ര​വ​ർ​ത്ത​ക​ർ​ക്കുമുള്ള ചി​ക്ക​നും പൊ​റോ​ട്ട​യു​മാ​ണ് മോ​ഷ്ടി​ച്ച​ത്. ഭ​ക്ഷ​ണം ക​വ​രു​ന്ന​ത് സ​മീ​പ​വാ​സി​യാ​യ അ​മ​ൽ എ​ന്ന യു​വാ​വ് മൊ​ബൈ​ൽ കാ​മ​റ​യി​ൽ പ​ക​ർ​ത്തിയിരുന്നു. ഇ​തു​ക​ണ്ട നാ​ലം​ഗ സം​ഘം അ​മ​ലി​നെ മ​ർ​ദി​ച്ചു. പ​രി​ക്കേ​റ്റ യുവാവ് കൂ​ത്തു​പറമ്പ് ഗ​വ. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button