Latest NewsNewsIndia

വധശിക്ഷയ്ക്ക് തയ്യാറെടുത്ത് പ്രതികള്‍ ഏകാന്ത തടവറയില്‍ : ഇനിയുള്ള ദിവസങ്ങള്‍ നിര്‍ണായകം : 24 മണിക്കൂറും പ്രതികള്‍ നിരീക്ഷണത്തില്‍

ന്യൂഡല്‍ഹി : രാജ്യത്തെ ഞെട്ടിച്ച നിര്‍ഭയ കേസിലെ പ്രതികള്‍ വധശിക്ഷയ്ക്ക് തയ്യാറെടുത്തു. ഏകാന്ത തവറയിലാണ് പ്രതികളെ പാര്‍പ്പിച്ചിരിക്കുന്നത്. ഇനിയുള്ള ദിവസങ്ങള്‍ ഏറെ നിര്‍ണായകമാണ്. അതേസമയം, പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതിനോടനുബന്ധിച്ചുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു. ഫെബ്രുവരി ഒന്നിന് തന്നെ വധശിക്ഷ നടപ്പാക്കാനുള്ള നീക്കവുമായി ജയില്‍ അധികൃതര്‍ മുന്നോട്ടു പോകുകയാണ്.

Read Also : നിര്‍ഭയ കേസില്‍ പ്രതികള്‍ക്കായി നിര്‍ണായക വെളിപ്പെടുത്തലുമായി അഭിഭാഷകന്‍ കോടതിയില്‍; പ്രതിയെ വിഷം കുത്തിവെച്ച് കൊല്ലാന്‍ ശ്രമം നടന്നു

വധശിക്ഷ നടപ്പാക്കുന്ന തിഹാറിലെ മൂന്നാം നമ്പര്‍ ജയിലിലാണ് പ്രതികളുള്ളത്. ഓരോ സെല്ലിലും രണ്ട് സിസിടിവി ക്യാമറകള്‍ ഘടിപ്പിച്ചിട്ടുണ്ട്. പ്രതികള്‍ ആത്മഹത്യ മനോഭവമോ അക്രമ സ്വഭാവമോ കാണിക്കുന്നുണ്ടോ എന്ന് നിരന്തരം നിരീക്ഷിക്കും.
ഡോക്ടര്‍മാരുടെ സംഘം ദിവസവും ഇവരുടെ ആരോഗ്യ സ്ഥിതി പരിശോധിക്കുന്നുണ്ട്. മാനസികപ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ കൗണ്‍സിലിംഗും നല്‍കുന്നുണ്ട്.

നേരത്തെ തിഹാര്‍ ജയില്‍ അധികൃതര്‍ രേഖകള്‍ കൈമാറുന്നില്ലെന്ന് കാട്ടിയുള്ള പ്രതി വിനയ് ശര്‍മ്മയുടെ ഹര്‍ജി ഡല്‍ഹി പട്യാല ഹൗസ് കോടതി തള്ളിയിരുന്നു. വിനയ് ശര്‍മ്മ ഈ മാസം ആദ്യം വിഷം ഉള്ളില്‍ ചെന്ന് ആശുപത്രിയിലായിരുന്നെന്നെന്നും ഇതിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടെങ്കിലും നല്കുന്നില്ലെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയിരുന്നു. വിഷം ഘട്ടംഘട്ടമായി നല്കിയതാണെന്നും അഭിഭാഷകന്‍ ആരോപിച്ചു. ജയിലിലെ ആശുപത്രിയിലും ദീന്‍ദയാല്‍ ആശുപത്രിയിലും ചികിത്സയ്ക്കു കൊണ്ടു പോയെന്നും അഭിഭാഷകന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button