KeralaLatest NewsNews

കുട്ടികൾക്കെതിരെയുള്ള ഒ‍ാൺലൈൻ ലൈംഗിക അതിക്രമങ്ങൾ; അന്വേഷണത്തിന് പുതിയ പദ്ധതിയുമായി പൊലീസ്

പാലക്കാട്: കുട്ടികൾക്കെതിരെയുള്ള ഒ‍ാൺലൈൻ ലൈംഗിക അതിക്രമങ്ങൾ അന്വേഷിക്കാൻ പുതിയ പദ്ധതിയുമായി പൊലീസ്. ഉടൻ തന്നെ പ്രത്യേക സംവിധാനം പ്രവർത്തനം തുടങ്ങും. കുട്ടികൾക്കുവേണ്ടി പെ‍ാലീസ് നടപ്പാക്കുന്ന പദ്ധതികളുടെ ഏകേ‍ാപനത്തിനായി റിസേ‍ാഴ്സ് സെന്റർ സ്ഥാപിക്കും. കേസുകളുടെ ഏകേ‍ാപനവും നിരീക്ഷണവും എഡിജിപി മനേ‍ാജ് ഏബ്രഹാമിന്റെ നേതൃത്വത്തിൽ നടക്കും.

ഒരു വർഷത്തിനിടെ കുട്ടികൾക്കെതിരെ ഒ‍ാൺലൈൻ ലൈംഗിക അതിക്രമങ്ങൾ ഇരട്ടിയിലധികം വർധിച്ചതേ‍ാടെയാണ് ‍ഈ നടപടി. തിരുവനന്തപുരം പേരൂർക്കട പെ‍ാലീസ് ബറ്റാലിയനു സമീപത്താവും രണ്ടു സ്ഥാപനത്തിന്റെയും ആസ്ഥാനം. ഇന്റർപേ‍ാൾ, നാഷനൽ ക്രൈം റെക്കേ‍ാർഡ്സ് ബ്യൂറേ‍ാ എന്നിവയുടെ സഹകരണത്തേ‍ാടെയാവും പ്രവർത്തനം. കാണാതായ കുട്ടികൾക്കായി പ്രവർത്തിക്കുന്ന രാജ്യാന്തര കേന്ദ്രത്തിന്റെ സഹായവവും ലഭിക്കും.

ALSO READ: മലപ്പുറത്ത് ലോറി ഓട്ടോറിക്ഷയിലേക്ക് പാഞ്ഞു കയറി വിദ്യാർഥിനി മരിച്ചു

ഇന്റർനെറ്റിന് അടിമകളായ കുട്ടികൾക്ക് കൗൺസലിങ് ഉൾപ്പെടെ സഹായം റിസേ‍ാഴ്സ് സെന്ററിൽ ലഭിക്കും. കുട്ടികളുമായി ബന്ധപ്പെട്ട ഏതു വിവരങ്ങളും നൽകാവുന്ന കേ‍ാൾസെന്ററും സജ്ജമാണ്. സൈബർ സാങ്കേതിക വിദ്യയിൽ വിദഗ്ധ പരിശീലനം ലഭിച്ച 70 ഉദ്യേ‍ാഗസ്ഥർ അന്വേഷണ സംഘത്തിലുണ്ട്. ഐജി പി. വിജയനാണ് ഈ കേന്ദ്രത്തിന്റെ നേ‍ാഡൽ ഒ‍ാഫിസർ‌. ഓരേ‍ാ കേസിന്റെയും അന്വേഷണ പുരേ‍ാഗതി ഡിജിപിയെ നേരിട്ട് ധരിപ്പിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button