Latest NewsNewsIndia

സിഎഎ പ്രതിഷേധത്തിന് നേരെ ബജ്‌റംഗദള്‍ പ്രവര്‍ത്തകന്‍ വെടിയുതിര്‍ത്തതിന്റെ ഞെട്ടല്‍ വിട്ടുമാറുന്നതിന് മുമ്പ് ഷഹീന്‍ബാഗിലെ പ്രതിഷേധത്തിന് നേരെ വെടിവെപ്പ്

ദില്ലി: സിഎഎക്കെതിരെ പ്രതിഷേധിക്കുകയായിരുന്ന ജാമിയ മിലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ദിവസങ്ങള്‍ക്ക് മുമ്പ് ബജ്‌റംഗദള്‍ പ്രവര്‍ത്തകന്‍ വെടിയുതിര്‍ത്തതിന്റെ ഞെട്ടല്‍ വിട്ടുമാറുന്നതിന് മുമ്പ് വീണ്ടുമൊരു വെടിവെപ്പ്. ദില്ലിയിലെ ഷഹീന്‍ബാഗില്‍ നടക്കുന്ന പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധത്തിന് നേരെയാണ് അജ്ഞാതനായ വ്യക്തി വെടിയുതിര്‍ത്തത്. ജസോള റെഡ് ലൈറ്റിന് സമീപമാണ് വെടിവയ്പ്പ് നടന്നത്. വൈകിട്ട് 4:53 ഓടെ നടന്ന സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. വെടിവച്ച ആളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

അതേസമയം വെടിവെച്ച ആള്‍ പിടിയിലാകുന്നതിന് മുമ്പ് പറഞ്ഞത് ‘ഇസ് ദേശ് മേ കിസി കി നഹിന്‍ ചാലേഗി, സര്‍ഫ് ഹിന്ദുന്‍ കി ചാലേഗി.’ (ഈ രാജ്യത്ത്, ഹിന്ദുക്കള്‍ക്ക് അല്ലാതെ മറ്റാര്‍ക്കും അവരുടെ അഭിപ്രായം പറയാനാവില്ല) എന്നാണെന്ന് ഇന്ത്യാ ടുഡേ ടിവി റിപ്പോര്‍ട്ടര്‍ മിലന്‍ ശര്‍മ ട്വീറ്റ് ചെയ്തു

പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് കഴിഞ്ഞ 40 ദിവസങ്ങളായി ഷഹീന്‍ബാഗില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ കുത്തിയിരുപ്പ് സമരം നടത്തിക്കൊണ്ടിരിക്കുകയാണ്. അതേസമയം ഷഹീന്‍ബാഗില്‍ പ്രതിഷേധം നടത്തുന്നവരുമായി കൂടിക്കാഴ്ച നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചു.

ഷഹീന്‍ ബാഗിലെ പ്രതിഷേധക്കാരുമായി സംസാരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്, പക്ഷേ അത് ഘടനാപരമായ രൂപത്തിലായിരിക്കണം. അവരുമായി ആശയവിനിമയം നടത്താനും പൗരത്വ നിയമ ഭേഗദതിയെക്കുറിച്ചുള്ള അവരുടെ എല്ലാ സംശയങ്ങളും നീക്കാനും നരേന്ദ്ര മോദി സര്‍ക്കാര്‍ തയ്യാറാണ് എന്ന് രവിശങ്കര്‍ പ്രസാദ് ട്വിറ്ററില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button