Kerala

കൊറോണ വൈറസ്: ആശുപത്രികളില്‍ നിന്നും വീട്ടിലേക്ക് വിടുന്നവര്‍ക്ക് വേണ്ടിയുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍

വീട്ടില്‍ ഉള്ള മറ്റു കുടുംബാംഗങ്ങളുമായുള്ള സമ്പര്‍ക്കം കര്‍ശനമായി ഒഴിവാക്കേണ്ടതാണ്. രോഗിയെ പരിചരിക്കുന്നവര്‍ മാസ്‌ക്, കൈയുറ തുടങ്ങിയ വ്യക്തിഗത സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കേണ്ടതാണ്. രോഗിയുടെ ശരീരസ്രവങ്ങളുമായി സമ്പര്‍ക്കത്തില്‍ വരാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കുക. രോഗിയെ സ്പര്‍ശിച്ചതിനുശേഷവും രോഗിയുടെ മുറിയില്‍ കയറിയതിനുശേഷവും കൈകള്‍ സോപ്പുപയോഗിച്ചു കഴുക്കുക. കൈകള്‍ തുടയ്ക്കുവാനായി ടവല്‍/തുണികൊണ്ടുള്ള ടവല്‍ ഉപയോഗിക്കുക. ഉപയോഗിച്ച മാസ്‌കുകള്‍/ടവലുകള്‍ സുരക്ഷിതമായി നിര്‍മ്മാര്‍ജ്ജനം ചെയ്യുക. ബാത്ത് അറ്റാച്ച്ഡ് ആയതും വായൂ സഞ്ചാരമുള്ളതുമായ മുറിയില്‍ തന്നെ രോഗലക്ഷണമുള്ളവര്‍ കഴിയേണ്ടതാണ്.

പാത്രങ്ങള്‍, ബെഡ് ഷീറ്റ്, മറ്റു വസ്തുക്കള്‍ തുടങ്ങിയവ മറ്റുള്ളവരുമായി പങ്കുവയ്ക്കാതിരിക്കുക.തോര്‍ത്ത്, വസ്ത്രങ്ങള്‍ മുതലായവ ബ്ളീച്ചിംഗ് ലായനി (1 ലിറ്റര്‍ വെള്ളത്തില്‍ മൂന്ന് ടിസ്പൂണ്‍ ബ്ളീച്ചിംഗ് പൗഡര്‍) ഉപയോഗിച്ച് പ്രത്യേകം കഴുകി വെയിലത്ത് ഉണക്കി ഉപയോഗിക്കേണ്ടതാണ്. ചുമയ്ക്കാനോ തുമ്മാനോ തോന്നിയാല്‍ തൂവാല/തോര്‍ത്ത്/തുണി കൊണ്ട് വായും മൂക്കും മറയ്ക്കേണ്ടതും പൊതുസ്ഥലത്ത് തുപ്പാതിരിക്കുകയും ചെയ്യേണ്ടതാണ്. സന്ദര്‍ശകരെ ഒരുകാരണവശാവും അനുവദിക്കാതിരിക്കുക. നിരീക്ഷണത്തില്‍ ഉള്ള വ്യക്തി ഉപയോഗിച്ച മേശ, കസേര മുതലായ സാമഗ്രികളും ബാത്ത്റൂം, തുടങ്ങിയവയും ബ്ളീച്ചിംഗ് ലായനി ഉപയോഗിച്ച് വ്യത്തിയാക്കുക.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button