അഹമ്മദാബാദ്: മൂന്ന് ഭൂചലനങ്ങൾ അനുഭപ്പെട്ടതായി റിപ്പോർട്ട് . ഗുജറാത്തിലെ കച്ചിലാണ് 14 മണിക്കൂറിനിടെ തീവ്രത കുറഞ്ഞ ഭൂചലനങ്ങളുണ്ടായത്. ശനിയാഴ്ച വൈകുന്നേരം 7.24 ന് ആയിരുന്നു ആദ്യത്തെ ഭൂചലനം. റിക്ടർസ്കെയിലിൽ 3.0 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഞായറാഴ്ച രാവിലെ 8.35നായിരുന്നു രണ്ടാം ഭൂചലനം. 3.3 ആയിരുന്നു റിക്ടർസ്കെയിലിൽ തീവ്രത. കച്ച് ജില്ലയിലെ ഭച്ചുവയിൽനിന്നും 11 കിലോമീറ്റർ വടക്ക്-വടക്കുകിഴക്കായിരുന്നു ഈ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
Also read : ചൈനക്കാരുടെ കൊറോണ വൈറസ് പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു
ഞായറാഴ്ച രാവിലെ 9.7നാണ് മൂന്നാമത്തെ ഭൂചലനമുണ്ടായത്. 2.1 തീവ്രതയാണ് റിക്ടർസ്കെയിലിൽ രേഖപ്പെടുത്തിയത്. രണ്ടു ഭൂചലനങ്ങളും ഞായറാഴ്ച രാവിലെ ഒന്നരമണിക്കൂറിന്റെ ഇടവേളകളിലാണ് അനുഭവപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
Post Your Comments