Latest NewsKeralaNews

പൗരത്വ ഭേദഗതി നിയമവും എസ്.ഡി.പി.ഐ പങ്കാളിത്തവും; പരാമർശത്തിൽ മുഖ്യമന്ത്രി ഉറച്ചു തന്നെ

തിരുവനന്തപുരം: പൗരത്വ നിയമത്തിനെതിരായി കേരളം നടത്തിയ ചില സമരങ്ങളിൽ എസ്.ഡി.പി.ഐ പോലുള്ള തീവ്രവാദ സ്വഭാവമുള്ള സംഘങ്ങളുടെ പങ്കാളിത്തത്തെ കുറിച്ചു നടത്തിയ പരാമർശം ഉത്തമ ബോധ്യത്തിൽ തന്നെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതേസമയം, പൗരത്വ നിയമത്തിനെതിരായി കേരളത്തിന്റെ സമര മുന്നേറ്റത്തെ അപകീർത്തിപ്പെടുത്തുന്ന പരാമർശം പ്രധാനമന്ത്രി തിരുത്തണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തില്‍ തീവ്രവാദികളുണ്ടെന്ന് പിണറായി വിജയന്‍ പറഞ്ഞിട്ടുണ്ടെന്നും. പ്രതിഷേധങ്ങളുടെ പേരില്‍ ഇവര്‍ കേരളത്തില്‍ അരാജകത്വം സൃഷ്ടിക്കുകയാണെന്നുമായിരിന്നു മുഖ്യമന്ത്രിയെ പരാമര്‍ശിച്ച് മോദി രാജ്യസഭയിൽ പറഞ്ഞത്.

തന്‍റെ വാക്കുകള്‍ മോദി രാഷ്ട്രീയ ആയുധമാക്കിയ സാഹചര്യത്തിലാണ് ഇതിനെതിരെ പിണറായി വിജയൻ രംഗത്ത് വന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ കേരളത്തിന്റെ പ്രതിരോധം ഒറ്റക്കെട്ടായതാണ്. അതിനെ ഇകഴ്ത്താനും തകർക്കാനും അവഹേളിക്കാനും ചിലർക്ക് അത്യാഗ്രഹമുണ്ട്. ഭരണഘടനാ വിരുദ്ധമായ നിയമഭേദഗതി അടിച്ചേൽപ്പിക്കുന്നവരെയും, അതിനെ ഉപയോഗിച്ച് വർഗീയ സംഘാടനത്തിനു കൊതിക്കുന്നവര്‍ക്കെതിരേയും പ്രതികരിക്കാന്‍ ആരുടേയും ട്യൂഷൻ വേണ്ടതില്ലെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

ALSO READ: വി.മുരളീധരന്‍ സ്ഥാനപതി കാര്യാലയവുമായി ബന്ധപ്പെട്ടത് ഫലം കണ്ടു; ചൈനയില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികൾ നാട്ടിലേക്ക്

പൗരത്വ നിയമ ഭേദഗതി പ്രക്ഷോഭങ്ങളില്‍ പ്രതിപക്ഷം പാകിസ്താനെ സഹായിക്കുകയാണെന്നും ഭേദഗതി രാജ്യത്തെ ന്യൂനപക്ഷത്തെ ബാധിക്കില്ലെന്നും നരേന്ദ്ര മോദി ഇന്നലെ സഭയില്‍ പറഞ്ഞിരുന്നു. അതേസമയം, കാതലില്ലാത്ത ദീര്‍ഘപ്രസംഗമാണ് പ്രധാനമന്ത്രി നടത്തിയതെന്ന് രാഹുല്‍ ഗാന്ധി തിരിച്ചടിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button