Latest NewsKeralaNews

പി ജയരാജനെ മഹത്വവത്കരിച്ച് ഉത്സവപ്പറമ്പില്‍ മ്യൂസിക്ക് ഫ്യൂഷന്‍;വീഡിയോ വിവാദമാകുന്നു

കണ്ണൂർ: പി ജയരാജനെ മഹത്വവൽക്കരിക്കുന്നുവെന്ന പേരിൽ വിവാദമായ മ്യൂസിക്ക് ഫ്യൂഷന്‍ വീഡിയോ സോഷ്യൽ മീഡിയയിൽ വിവാദമായി പടരുന്നു. കണ്ണൂരിൻ താരകമല്ലോ എന്ന പാട്ടിന്റെ വയലിൻ ആവിഷ്കാരമാണ് ഇപ്പോൾ ചർച്ചയാകുന്നത്. കൂത്തുപറമ്പ് പഴയനിരത്തിലെ ഉത്സവക്കാഴ്ച്ചക്കിടെയാണ് സംഭവം. പി ജയരാജൻ തന്നെ പ്രകാശനം ചെയ്ത സംഗീത ആൽബത്തിന്റെ വയലിൻ ആവിഷ്കാകാരമാണെന്ന് ഇതെന്ന് പിന്നീട് കണ്ടെത്തി. ഇതിന് പിന്നാലെ തന്നെ വാഴ്ത്തിയുള്ള ബോർഡുകളടക്കം ഇത്തരം പ്രചാരണങ്ങളിൽ നിന്ന് ഒഴിവാക്കണമെന്ന് ആഹ്വാനം ചെയ്ത് പി ജയരാജൻ തന്നെ രംഗത്തെത്തിയിരുന്നു.

Read also: ഇ​ന്ത്യ​യി​ലെ രീ​തി അ​നു​സ​രി​ച്ച്‌ മ​ര​ണ​ത്തോ​ട് കൂ​ടി അ​വ​രു​ടെ പാ​പം തീ​രു​ക​യാ​ണ്; മാണിക്ക് സ്മാ​ര​കം പ​ണി​യു​ന്ന​തി​ന് തു​ക അ​നു​വ​ദി​ച്ച​തി​ല്‍ പ്രതികരണവുമായി സിപിഐ

അതേസമയം ജയരാജന്‍റെ മകനും ഇതേ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. സിപിഎം ജില്ലാ സെക്രട്ടറിയും ഇക്കാര്യത്തിൽ പ്രതികരിച്ചിരുന്നില്ല. പാർട്ടിയനുഭാവമുള്ള ആളുകൾ ജയരാജന്റെ ജനകീയതയെ വാഴ്ത്തിയാണ് ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതാണ് വലിയ വിമർശനത്തിന് ഇടയാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button