Latest NewsNewsIndia

ഹിസ്ബുള്‍ ഭീകരര്‍ക്കൊപ്പം പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിലായ സംഭവം; ഒരു വ്യാപാരി നേതാവ് കൂടി പിടിയില്‍; അന്വേഷണം നിർണായക വഴിത്തിരിവിലേക്ക്

ന്യൂഡൽഹി: രാജ്യത്തെ നടുക്കി മൂന്ന് ഹിസ്ബുള്‍ ഭീകരര്‍ക്കൊപ്പം പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിലായ സംഭവവുമായി ബന്ധപ്പെട്ട് ഒരു വ്യാപാരി നേതാവ് കൂടി അറസ്റ്റിൽ. ജമ്മുകശ്മീരില്‍ നിന്നാണ് ഭീകരർ അറസ്റ്റിലായത്. കശ്മീരിലെ ട്രേഡ് അസോസിയേഷന്‍ പ്രസിഡന്‍റ് തന്‍വീര്‍ അഹമ്മദ് വാനിയാണ് എന്‍ഐഎയുടെ പിടിയിലായത്. അറസ്റ്റിലായ ഭീകരന്‍ നവീദ് മുസ്താഖുമായി തന്‍വീര്‍ അഹമ്മദ് വാനിക്ക് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് അറസ്റ്റ്. ഡൽഹിയിൽ നിന്നും ഇയാളെ ജമ്മുകശ്മീരിലെത്തിച്ചു.

കേസിലെ ആറാമത്തെ അറസ്റ്റാണ് വാനിയുടേത്. കഴിഞ്ഞ മാസം 11 നാണ് ഭീകരര്‍ക്കൊപ്പം കുല്‍ഗാമില്‍ നിന്ന് ജമ്മു കശ്മീർ പൊലീസ് ഉദ്യോഗസ്ഥൻ ദേവീന്ദർ സിംഗിനെയും മൂന്ന് ഹിസ്ബുൽ ഭീകരരേയും പിടികൂടിയത്. രാജ്യത്തെ ഭീകരപ്രവര്‍ത്തനത്തിന് പാകിസ്ഥാനില്‍ നിന്ന് പണമെത്തുന്നതിന്‍റെ ഇടനിലക്കാരനായി വാനി പ്രവര്‍ത്തിച്ചതായും അന്വേഷണ ഏജന്‍സിക്ക് വിവരം ലഭിച്ചിട്ടുണ്ട്.

ALSO READ: വെടിയുണ്ട വിവാദം കത്തുന്നതിനിടെ സിപിഎമ്മിന്റെ സംസ്ഥാന നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം

നിലവില്‍ പോലീസ് ഉദ്യോഗസ്ഥൻ ദേവീന്ദർ സിംഗ് എൻഐഎ കസ്റ്റഡിയിലാണ്. എൻഐഎ സംഘം ദേവീന്ദർ സിംഗിന്റെ ശ്രീനഗറിലെ വീട്ടിൽ നടത്തിയ പരിശോധനയില്‍ ഭീകരവാദികളെ വീട്ടിൽ താമസിപ്പിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. തുടക്കത്തിൽ കേസ് അന്വേഷിച്ച പൊലീസ് ഇയാളുടെ വീട്ടിൽ നിന്നും എകെ 47 തോക്കും, പിസ്റ്റലുളും, ഗ്രനേഡുകളും കണ്ടെടുക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button