Latest NewsNewsGulfOman

പ്രവാസികൾ ഗൾഫ് രാജ്യത്ത് അറസ്റ്റിൽ

മസ്‌ക്കറ്റ് : നിരവധി പ്രവാസികൾ ഒമാനിൽ അറസ്റ്റിൽ. അല്‍ ദാഖിലിയ ഗവര്‍ണറേറ്റിൽ നടത്തിയ വ്യാപക പരിശോധനയിൽ താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച പ്രവാസികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അല്‍ ദാഖിലിയയിലെ പോലീസ് കമാന്റും നിസ്‍വ സ്‍പെഷ്യല്‍ ടാസ്‍ക് ഫോഴ്‍സും ചേര്‍ന്നായിരുന്നു പരിശോധനയെന്നു റോയൽ ഒമാൻ പോലീസിന്റെ പ്രസ്താവനയിൽ പറയുന്നു. രാജ്യത്തെ വിദേശികള്‍ക്ക് ബാധകമായ താമസ നിയമങ്ങളും തൊഴില്‍ നിയമങ്ങളും ലംഘിച്ച നിരവധി പ്രവാസികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ക്കെതിരെ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായി അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button