Latest NewsNewsIndiaInternational

അ​മി​ത് ഷായുടെ അ​രു​ണാ​ച​ൽപ്ര​ദേ​ശ് സ​ന്ദ​ർ​ശനം : വിമർശനവുമായി ചൈന

ന്യൂ ഡൽഹി : കേന്ദ്ര ആഭ്യന്തര മന്ത്രി ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ​യു​ടെ അ​രു​ണാ​ച​ൽപ്ര​ദേ​ശ് സ​ന്ദ​ർ​ശ​നത്തിനെതിരെ വിമർശനവുമായി ചൈ​ന. രാ​ഷ്ടീ​യ​മാ​യ പ​ര​സ്പ​ര വി​ശ്വാ​സ​ത്തെ ഇ​ന്ത്യ ഇ​തു​വ​ഴി അ​ട്ടി​മ​റി​ച്ചു​വെ​ന്നായിരുന്നു ചൈനയുടെ വിമർശനം. അ​രു​ണാ​ച​ൽപ്ര​ദേ​ശ് ഇ​ന്ത്യ​യു​ടെ ഭാ​ഗ​മാ​ണെ​ന്ന് ചൈ​ന ഒ​രി​ക്ക​ലും അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല. മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​നം ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള അ​തി​ർ​ത്തി ത​ർ​ക്കം രൂ​ക്ഷ​മാ​കാ​നേ സ​ഹാ​യി​ക്കൂ​വെ​ന്നും ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ വ​ക്താ​വ് അ​റി​യി​ച്ചു.

Also read : പാകിസ്ഥാന്റേയും ചൈനയുടേയും നീക്കങ്ങള്‍ നിരീക്ഷിയ്ക്കുന്നതിന് ഇന്ത്യന്‍ അതിര്‍ത്തികളില്‍ ഉപഗ്രഹ നിരീക്ഷണം : ജി-സാറ്റ് ഒന്നിന്റെ വിക്ഷേപണത്തിനൊരുങ്ങി ഇസ്രോ : ഇന്ത്യ എല്ലാകാര്യത്തിലും ഒരുപടി മുന്നോട്ട്

അ​തി​ർ​ത്തി ത​ർ​ക്കം കൂ​ടു​ത​ൽ വ​ഷ​ളാ​ക്കു​ന്ന ന​ട​പ​ടി​ക​ളി​ലേ​യ്ക്ക് പോ​ക​രു​തെ​ന്ന് ചൈ​ന ഇ​ന്ത്യ​യോ​ട് അ​ഭ്യ​ർ​ഥി​ച്ചു. 3,488 കി​ലോ​മീ​റ്റ​ർ പ്ര​ദേ​ശ​മാ​ണ് ഇ​ന്ത്യ​യും ചൈ​ന​യും ത​മ്മി​ൽ ത​ർ​ക്ക​ത്തി​ലു​ള്ള​ത്. യ​ഥാ​ർ​ഥ നി​യ​ന്ത്ര​ണ രേ​ഖ​യെ​ന്നാ​ണ് ഈ ​പ്ര​ദേ​ശം അ​റി​യ​പ്പെ​ടു​ന്ന​ത്. ബു​ധ​നാ​ഴ്ച​യാ​ണ് അ​മി​ത്ഷാ അ​രു​ണാ​ച​ലിൽ സന്ദർശനം നടത്തിയത്. വി​വി​ധ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ചി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button