Latest NewsNewsMobile PhoneTechnology

നോക്കിയയുടെ ഈ മോഡൽ ഫോൺ വമ്പൻ വിലക്കുറവിൽ സ്വന്തമാക്കാൻ അവസരം

സ്മാർട്ട് ഫോണിന് വമ്പൻ വിലക്കുറവ് പ്രഖ്യാപിച്ച് നോക്കിയ. 9 പ്യുര്‍വ്യൂ എന്ന മോഡലിന് 15000 രൂപയുടെ വിലക്കുറവാണ് നോകിയ വെബ് സൈറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയില്‍ കഴിഞ്ഞ ജൂലൈയിൽ 49999 രൂപയ്ക്ക് വിപണിയിലെത്തിച്ച ഫോണിന് ഇപ്പോൾ ഒറ്റയടിക്ക് 34999 രൂപയായാണ് കമ്പനി വില കുറിച്ചിരിക്കുന്നത്. ഇതിനുള്ള കാരണം നോക്കിയ പുറത്തുവിട്ടിട്ടില്ല.

NOKIA 9 PURE VIEW 2

പിന്‍ഭാഗത്ത് അഞ്ച് ക്യാമറകളാണ് നോകിയ 9 പ്യുര്‍വ്യൂവിന്റെ പ്രധാന പ്രത്യേകത. . പിന്നിലെ പെന്റ ക്യാമറ കൂട്ടത്തില്‍ മൂന്ന് 12എം.പി മോണോക്രോം സെന്‍സറുകളും രണ്ട് 12എം.പിയുടെ ആര്‍.ജി.ബി സെന്‍സറുകളുമാണുള്ളത്. 20 എം.പിയുടേതാണ് മുന്‍ക്യാമറഎം 3320 എം.എ.എച്ച് ബാറ്ററി വാഗ്ദാനം എന്നിവയാണ് മറ്റു പ്രത്യേകതകൾ. ആന്‍ഡ്രോയിഡ് 9 പൈയിലാണ് ഫോൺ പ്രവർത്തിക്കുക. ആറ് ജി.ബി റാമുള്ള ഫോണില്‍ 128 ജി.ബിയാണ് ഇന്റേണല്‍ സ്റ്റോറേജ്. നീല നിറത്തില്‍ മാത്രമാണ് ഫോണ്‍ ലഭ്യമാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button