Latest NewsNewsIndia

ജനാധിപത്യരീതിയിലല്ല പാര്‍ലമെന്റ് പോകുന്നത്, പുറത്ത് എന്താണോ സംഭവിക്കുന്നത് അത് പാര്‍ലമെന്റിനുള്ളിലും സംഭവിക്കുമോയെന്ന് ആശങ്കപ്പെടുന്നു ; രമ്യ ഹരിദാസ്

ദില്ലി: ദില്ലിയില്‍ പാര്‍ലമെന്റിന് പുറത്ത്, എന്താണോ സംഭവിക്കുന്നത് അത് പാര്‍ലമെന്റിന് ഉള്ളിലും സംഭവിക്കുമോയെന്ന് ആശങ്കപ്പെടുന്നതായി ആലത്തൂര്‍ എംപി രമ്യ ഹരിദാസ്. ദില്ലി കലാപം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷകക്ഷികള്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രതിഷേധം ഇന്നും സഭയില്‍ കയ്യാങ്കളിയിലെത്തി. ലോക്‌സഭയില്‍ മലയാളി എംപി രമ്യാഹരിദാസിനെയടക്കം കയ്യേറ്റം ചെയ്യാനുള്ള ശ്രമം നടന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് എംപിയുടെ പ്രതികരണം.

ദില്ലി വിഷയം ചര്‍ച്ചയ്‌ക്കെടുക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തിനു മേല്‍ ഹോളി കഴിഞ്ഞ് ചര്‍ച്ചയ്‌ക്കെടുക്കാമെന്ന സ്പീക്കറുടെ നിലപാടാണ് പ്രതിഷേധത്തിനിടയാക്കിയത്. ഇത്രയേറെ പ്രധാനപ്പെട്ട ഒരു വിഷയം, ഇത്രയേറെ ജനങ്ങള്‍ മരിച്ച ഒരു വിഷയം, ഹോളികഴിഞ്ഞ് ചര്‍ച്ച ചെയ്താല്‍ മതിയാവില്ലല്ലോയെന്നും വിഷയം ചര്‍ച്ച ചെയ്യണമെന്ന് വീണ്ടും സ്പീക്കരോട് ആവശ്യപ്പെട്ടു. എന്നാല്‍ ആ സമയത്ത് സഭയില്‍ ഒരു ബില്ല് പാസാക്കി. യാതൊരു പ്രൊസീജറും പാലിക്കാതെയാണ് ബില്‍ ചര്‍ച്ചയ്‌ക്കെടുത്തതെന്നും രമ്യ ഹരിദാസ് പറഞ്ഞു. ഇതേ തുടര്‍ന്നാണ് പ്രതിപക്ഷ പ്രതിഷേധം ഉണ്ടായത്. സഭയില്‍ മുദ്രാവാക്യം വിളിക്കാന്‍ പറ്റുന്നില്ല, പ്ലക്കാര്‍ഡുകളെടുക്കാന്‍ പറ്റുന്നില്ല. ജനാധിപത്യരീതിയിലല്ല പാര്‍ലമെന്റ് പോകുന്നതെന്നും രമ്യ ഹരിദാസ് കൂട്ടിചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button