KeralaLatest NewsNews

അ​സി. പ്ര​ഫ​സ​ര്‍ നി​യ​മ​ന ഉ​ത്ത​ര​വ് സർക്കാർ മ​ര​വി​പ്പി​ച്ചു; കാരണം വ്യക്തമാക്കി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: അ​സി. പ്ര​ഫ​സ​ര്‍ നി​യ​മ​ന ഉ​ത്ത​ര​വ് സംസ്ഥാന സർക്കാർ മ​ര​വി​പ്പി​ച്ചു. ബ​യോ​ടെ​ക്നോ​ള​ജി യോ​ഗ്യ​ത ഉ​ള്ള​വ​രെ ഇ​തു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ലാ​ത്ത ബോ​ട്ട​ണി, സു​വോ​ള​ജി വി​ഷ​യ​ങ്ങ​ളി​ലെ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​റാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്നു​ള്ള ഉത്തരവാണ് സർക്കാർ മരവിപ്പിച്ചത്.

സം​സ്ഥാ​ന​ത്തെ കോ​ള​ജു​ക​ളി​ലും സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലും ബോ​ട്ട​ണി, സു​വോ​ള​ജി അ​സി​സ്റ്റ​ന്‍​റ് പ്ര​ഫ​സ​ര്‍ നി​യ​മ​ന​ത്തി​ന് എം​എ​സ്‌​സി ബ​യോ​ടെ​ക്നോ​ള​ജി​യും യോ​ഗ്യ​ത​യാ​ക്കി നി​ശ്ച​യി​ച്ച തീ​രു​മാ​ന​ത്തി​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളു​മാ​യി ച​ര്‍​ച്ച ചെ​യ്ത ശേ​ഷ​മേ തു​ട​ര്‍​ന​ട​പ​ടി​ക​ളു​ണ്ടാ​വൂ എ​ന്ന് മ​ന്ത്രി കെ.​ടി. ജ​ലീ​ല്‍ ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ALSO READ:ബംഗാളില്‍ അനധികൃതമായി കുടിയേറിയ ബംഗ്ലാദേശികളെ പൗരത്വ വിഷയത്തിൽ എന്തു ചെയ്യുമെന്ന് വ്യക്തമാക്കി മമത ബാനര്‍ജി

ഇ​ത്ത​ര​മൊ​രു ഉ​ത്ത​ര​വ് ഇ​റ​ങ്ങി​യ​തി​നെ​തി​രെ വ്യാ​പ​ക​മാ​യ പ​രാ​തി​യാ​യി​രു​ന്നു പ​ല കോ​ണു​ക​ളി​ല്‍ നി​ന്നും ഉ​യ​ര്‍​ന്നു വ​ന്ന​ത്. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ ഈ ​തീ​രു​മാ​ന​ത്തെ ഇ​ട​തു അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ള്‍ പോ​ലും എ​തി​ര്‍​ക്കു​ന്ന സാ​ഹ​ച​ര്യ​വു​മു​ണ്ടാ​യി. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ചൊ​വ്വാ​ഴ്ച പു​തി​യ ഉ​ത്ത​ര​വ് ഇ​റ​ങ്ങി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button