Latest NewsUAENewsGulf

ബാഗിന്റെ പിടിയിലൊളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം : ദുബായില്‍ വിദേശ വനിത അറസ്റ്റിൽ

ദുബായ് : മയക്കുമരുന്ന് കടത്താൻ ശ്രമിച്ച് വിദേശ വനിത അറസ്റ്റിൽ, ഈജിപ്‍തില്‍ നിന്നെത്തിയ 25കാരിയാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. തന്റെ ട്രാവല്‍ ബോഗിന്റെ ലോഹ പിടിയ്ക്കുള്ളില്‍ 139.84 ഗ്രാം ഹാഷിഷ് ഒളിപ്പിച്ച് കടത്തനായിരുന്നു ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് 27ഉം 29ഉം വയസായ രണ്ട് പുരുഷന്മാരെയും അറസ്റ്റ് ചെയ്തു. ഇരുവരും ഈജിപ്ഷ്യന്‍ പൗരന്മാരാണ്.

വിമാനത്താവളത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാര്‍ ഇവരെ പിടികൂടി നര്‍ക്കോട്ടിക്സ് ഡയറക്ടറേറ്റിനു കൈമാറുകയായിരുന്നു. തുടര്‍ന്ന് ലബോറട്ടറിയിലെത്തിച്ച് പരിശോധന നടത്തി. ബാഗില്‍ എന്താണുണ്ടായിരുന്നതെന്ന് തനിക്ക് അറിയില്ലായിരുന്നു. ദുബായില്‍ ഒരാള്‍ക്ക് കൈമാറാനായി നാട്ടില്‍ വെച്ച് അപരിചിതനായ ഒരാള്‍ തന്നയച്ചതാണെന്നും യുവതി മൊഴി നല്‍കി.

തുടര്‍ന്ന് യുവതിയെ ഉപയോഗിച്ച് ഇയാളെ വിളിച്ചുവരുത്തി കസ്റ്റഡിയിലെടുത്തു. എന്നാല്‍ തനിക്ക് ഒന്നുമറിയില്ലായിരുന്നുവെന്നും നാട്ടില്‍ നിന്ന് ഒരാള്‍ ചില ഭക്ഷണസാധനങ്ങള്‍ കൊണ്ടു കൊണ്ടുവന്നിട്ടുണ്ടെന്ന് പറഞ്ഞ് സുഹൃത്താണ് തന്നെ അയച്ചതെന്നും ഇയാൾ പറഞ്ഞതോടെ പോലീസ് മൂന്നാമനെയും പിടികൂടുകയായിരുന്നു. കഴിഞ്ഞ ദിവസം മൂന്ന് പേരെയും കോടതിയില്‍ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button