Latest NewsNewsIndia

സി​ന്ധ്യ​യെ​പ്പോ​ലു​ള്ള​വ​ര്‍​ പോ​കു​ന്ന​താ​ണ്​ ന​ല്ല​ത്; അ​ശോ​ക്​ ഗെ​ഹ്​​ലോ​ട്ട്​​ പറഞ്ഞത്

ന്യൂ​ഡ​ല്‍​ഹി: ജ്യോ​തി​രാ​തി​ദ്യ സി​ന്ധ്യ​യെ​പ്പോ​ലു​ള്ള​വ​ര്‍​ കോൺഗ്രസിൽ നിന്ന് പോ​കു​ന്ന​താ​ണ്​ നല്ലതെന്ന് രാ​ജ​സ്ഥാ​ന്‍ മു​ഖ്യ​മ​ന്ത്രി അ​ശോ​ക്​ ഗെ​ഹ്​​ലോ​ട്ട്. ജ്യോ​തി​രാ​തി​ദ്യ സി​ന്ധ്യ ജ​ന​ങ്ങ​ള്‍ ന​ല്‍​കി​യ വി​ശ്വാ​സ​ത്തെ​യും പ്ര​ത്യ​യ​ശാ​സ്​​ത്ര​ത്തെ​യും വ​ഞ്ചി​​ച്ചെ​ന്നും ഗെ​ഹ്​​ലോ​ട്ട്​​ പ​റ​ഞ്ഞു.

സി​ന്ധ്യ​യെ​പ്പോ​ലു​ള്ള​വ​ര്‍​ക്ക്​ എ​ന്നും അ​ധി​കാ​രം വേ​ണം. ഈ ​അ​വ​സ​ര​ത്തി​ല്‍ ബി.​ജെ.​പി​യി​ല്‍ ചേ​ര്‍​ന്ന​ത്​ സി​ന്ധ്യ​യു​ടെ നി​ല​പാ​ട്​ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ടെ​ന്നും ഗെ​ഹ്​​ലോ​ട്ട്​​ പ​റ​ഞ്ഞു. ആ​ശ​യ​പ​ര​മാ​യ പ്ര​ശ്​​ന​​മ​ല്ല മ​റി​ച്ച്‌​ പ​ദ​വി​ക​ളി​ലു​ള്ള കൊ​തി​യാ​ണ്​ സി​ന്ധ്യ​ പാ​ര്‍​ട്ടി വി​ടാ​ന്‍ കാ​ര​ണ​മെ​ന്ന്​ കോ​ണ്‍​ഗ്ര​സ്​ നേ​താ​വ്​ അ​ധി​ര്‍ ചൗ​ധ​രി പ​റ​ഞ്ഞു.

കോ​ണ്‍​ഗ്ര​സി​ലൂ​ടെ​യാ​ണ്​ അ​ദ്ദേ​ഹം നേ​താ​വാ​യ​ത്. അ​തു​കൊ​ണ്ട്​ സി​ന്ധ്യ വി​ട്ടു​പോ​കു​ന്ന​തി​ല്‍ പാ​ര്‍​ട്ടി​ക്ക്​ ഖേ​ദ​മു​ണ്ട്. ബി.​ജെ.​പി ന​ല്‍​കി​യ വാ​ഗ്​​ദാ​ന​ങ്ങ​ളി​ല്‍​പെ​ട്ടാ​ണ്​ അ​ദ്ദേ​ഹം പാ​ര്‍​ട്ടി വി​ട്ട​തെ​ന്നും ചൗ​ധ​രി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ALSO READ: “കൈ”ക്കുള്ളിൽ താമര വിരിയുമ്പോൾ !

അതേസമയം, കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നല്‍കി മുതിര്‍ന്ന നേതാവ് ജ്യോതിരാദിത്യ സിന്ധ്യ രാജിവെച്ചതോടെ വീണ്ടും ചര്‍ച്ചകളില്‍ നിറയുന്നത് ഉന്നത നേതൃത്വത്തിന്റെ തീരുമാനങ്ങള്‍ എടുക്കാനുള്ള ശേഷിയില്ലായ്മയാണ്. ഒരു വര്‍ഷത്തോളമായി മധ്യപ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റ് ആരെന്ന് കണ്ടെത്താന്‍ പാര്‍ട്ടിക്ക് സാധിച്ചിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button