Latest NewsNewsIndia

ആഹാരം കഴിച്ചില്ല, കുളിച്ചില്ല; കഴുമരത്തിലേക്കു കയറുന്നതിനു മുൻപ് മുകേഷ് സിങ് ഉദ്യോഗസ്ഥരോട് മാപ്പു ചോദിച്ചിരുന്നു; ജയിലിൽ ജോലി ചെയ്തതിന്റെ പ്രതിഫലം കുടുംബാംഗങ്ങൾക്ക് അയച്ചു നൽകും

ന്യൂഡൽഹി: വർഷങ്ങളുടെ പോരാട്ടത്തിനൊടുവിൽ നിർഭയ കേസ് പ്രതികളുടെ വധശിക്ഷ ഇന്ന് നടപ്പിലാക്കി. ഒരു രാത്രി മുഴുവൻ ഉറക്കമില്ലാതെയാണ് നാല് പേരും കഴിഞ്ഞത്. മുകേഷ് സിങ് മാത്രം കഴുമരത്തിലേക്കു കയറുന്നതിനു മുൻപ് ജയിൽ ഉദ്യോഗസ്ഥരോട് മാപ്പു ചോദിച്ചിരുന്നു. പുലർച്ചെ 3.30ന് പ്രതികളെ വിളിച്ചു. പ്രഭാതഭക്ഷണം കഴിക്കാൻ തയ്യാറായില്ല. അവരോട് കുളിക്കാൻ ആവശ്യപ്പെട്ടെങ്കിലും ആരും കുളിച്ചില്ല. നാലുപേരെയും ജയിൽ ‍ഡോക്ടർമാർ പരിശോധിച്ചു. ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷമാണ് തൂക്കിക്കൊന്നത്.

Read also: കോടതി മുറികളിൽ പൊട്ടിക്കരഞ്ഞ മുഖ്യസാക്ഷി; ആ രാത്രിയിൽ നിര്‍ഭയയ്ക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ തിരഞ്ഞ് രാജ്യം

പ്രതികളായ പവൻ ഗുപ്ത, വിനയ് ശർമ, മുകേഷ് സിങ് എന്നിവർ തിഹാർ ജയിലിൽ തടവുകാർക്കുള്ള ജോലി ചെയ്തിരുന്നു. ഇതിന്റെ പ്രതിഫലം കുടുംബാംഗങ്ങൾക്ക് അയച്ചു കൊടുക്കും. അക്ഷയ് താക്കൂർ ജോലി ചെയ്‌തിട്ടില്ല. പ്രതികളുടെ സാധനങ്ങളും കുടുംബത്തിന് അയച്ചുകൊടുക്കും. അവസാന ആഗ്രഹം എന്താണെന്നോ വിൽപത്രം എഴുതുകയോ പ്രതികൾ ചെയ്തിട്ടില്ലെന്ന് തിഹാർ ജയിലിലെ ഉദ്യോഗസ്ഥൻ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button