Latest NewsJobs & VacanciesNews

ഐഎസ്ആർഓയിൽ തൊഴിലവസരം

ഐ.എസ്.ആര്‍.ഒ.യ്ക്ക് കീഴില്‍ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ തൊഴിലവസരം. വിവരങ്ങൾ ചുവടെ പറയുന്നു.

ഐ.ഐ.എസ്.ടി

തിരുവനന്തപുരത്തെ വലിയമലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ പ്രോജക്ട് സ്റ്റാഫ് വിഭാഗത്തിലെ പോസ്റ്റ് ഡോക്ടറല്‍ ഫെലോ, റിസര്‍ച്ച് അസിസ്റ്റന്റ്, ഫീല്‍ഡ് ഇന്‍വെസ്റ്റിഗേറ്റര്‍, ജൂനിയര്‍ റിസര്‍ച്ച് ഫെലോ, ജൂനിയര്‍ പ്രോജക്ട് ഫെലോ എന്നീ തസ്തികകളിലേക്ക് ഓൺലൈൻ ആയി അപേക്ഷ ക്ഷണിച്ചു. 6 ഒഴിവുകൾ.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : www.iist.ac.in

അവസാന തീയതി: മാർച്ച് 23

സതീഷ് ധവാന്‍ സ്‌പേസ് സെന്റര്‍

നഴ്സ് ബി-2, ലാബ് ടെക്നീഷ്യന്‍ എ-3, ഫയര്‍മാന്‍ എ-7 എന്നീ തസ്തികകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. 12 ഒഴിവുകൾ.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : www.shar.gov.in

അവസാന തീയതി: മാർച്ച് 27

സ്‌പേസ് ആപ്ലിക്കേഷന്‍ സെന്റര്‍

അഹമ്മദാബാദില്‍ പ്രവര്‍ത്തിക്കുന്ന സ്‌പേസ് ആപ്ലിക്കേഷന്‍ സെന്ററില്‍ സയന്റിസ്റ്റ്/എന്‍ജിനീയര്‍-എസ്.ഡി. (ഇലക്‌ട്രോണിക്‌സ്), സയന്റിസ്റ്റ്/എന്‍ജിനീയര്‍-എസ്.സി. (ഫിസിക്‌സ്), സയന്റിസ്റ്റ്/എന്‍ജിനീയര്‍-എസ്.സി. (കംപ്യൂട്ടര്‍), സയന്റിസ്റ്റ്/എന്‍ജിനീയര്‍-എസ്.സി. (കംപ്യൂട്ടര്‍), സയന്റിസ്റ്റ്/എന്‍ജിനീയര്‍-എസ്.സി. (ഇലക്‌ട്രോണിക്‌സ്), സയന്റിസ്റ്റ്/എന്‍ജിനീയര്‍-എസ്.സി. (മെക്കാനിക്കല്‍), സയന്റിസ്റ്റ്/എന്‍ജിനീയര്‍-എസ്.സി. (സ്ട്രക്ചറല്‍), സയന്റിസ്റ്റ്/എന്‍ജിനീയര്‍-എസ്.സി. (ഇലക്ട്രിക്കല്‍), ടെക്നിക്കല്‍ അസിസ്റ്റന്റ്, ടെക്നിഷ്യന്‍ ബി എന്നീ തസ്തികകളിലാണ് അവസരം. ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. 55ഒഴിവുകളുണ്ട്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : www.sac.gov.in.

അവസാന തീയതി: ഏപ്രില്‍ 14

shortlink

Related Articles

Post Your Comments

Related Articles


Back to top button