Latest NewsIndia

നിരീക്ഷണത്തില്‍ കഴിയുന്നവരെ പാര്‍പ്പിക്കാനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 9 ക്വാറന്റെയ്ന്‍ കേന്ദ്രങ്ങളൊരുക്കി വ്യോമസേന

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും നല്‍കണമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് വിവിധ സേനാ വിഭാഗങ്ങളോട് നിര്‍ദ്ദേശിച്ചിരുന്നു.

ബംഗളൂരു: കൊറോണ വൈറസ് ബാധ സംശയിക്കുന്നവരെ നിരീക്ഷണത്തില്‍ കഴിയുന്നവരെ പാര്‍പ്പിക്കാനായി 9 ക്വാറന്റെയ്ന്‍ കേന്ദ്രങ്ങളൊരുക്കി ഇന്ത്യന്‍ വ്യോമസേന. ഇരുനൂറ് മുതല്‍ മുന്നൂറു പേരെ വരെ ഓരോ കേന്ദ്രങ്ങളിലും പാര്‍പ്പിക്കാന്‍ കഴിയും. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ ഉള്ള നോഡല്‍ എയര്‍ഫോഴ്‌സ് ബെയ്‌സുകളിലാണ് ക്വാറന്റെയ്ന്‍ കേന്ദ്രങ്ങള്‍ സജ്ജമാക്കിയിരിക്കുന്നത്. വ്യോമസേനാ വിമാനങ്ങളിലാണ് കശ്മീരിലെ ലേയിലേക്ക് ഡോക്ടര്‍മാരേയും അവശ്യ മരുന്നുകളും എത്തിക്കുന്നത്.

പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധത്തെ പിന്തുണക്കാത്ത വിദ്യാർത്ഥികളെ മനഃപൂർവ്വം തോൽപ്പിച്ചു, അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു

ലേയില്‍ നിന്നും ചണ്ഡിഗഡിലേക്കും ഡല്‍ഹിയിലേക്കും പരിശോധനയ്ക്കായി എത്തിക്കുകയും ചെയ്യുന്നുണ്ട്. കൊറോണ രോഗബാധ സ്ഥിരീകരിക്കാനുള്ള പരിശോധന നടത്തുന്ന എയര്‍ഫോഴ്‌സിന്റെ ആദ്യ ലബോറട്ടറി ബംഗളൂരുവിലെ എയര്‍ ഫോഴ്‌സ് കമാന്‍ഡ് ഹോസ്പിറ്റലില്‍ തയ്യാറാക്കിയിട്ടുണ്ട്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും നല്‍കണമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് വിവിധ സേനാ വിഭാഗങ്ങളോട് നിര്‍ദ്ദേശിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button